HOME
DETAILS

അടൂര്‍, വയനാട് കോളജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കി

  
backup
September 06, 2017 | 10:57 PM

%e0%b4%85%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവിലൂടെ മെഡിക്കല്‍ പ്രവേശനത്തിനു താല്‍ക്കാലിക അനുമതി നേടിയ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനനടപടികള്‍ സുപ്രിംകോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിന് പിന്നലെ ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനമാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതു ചൂണ്ടിക്കാട്ടിയാണ് പ്രവേശനം റദ്ദാക്കിയത്. ഈ മൂന്നു കോളജുകളിലെയും പ്രവേശനത്തിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
അംഗീകാരം ഇല്ലാത്ത കോളജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ കേരളാ ഹൈക്കോടതിയുടെ നീക്കം നീതിന്യായ ധാര്‍മികതക്ക് നിരക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ കോളജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ ഇന്നലത്തെ ഉത്തരവ്.
പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും പ്രവേശന നടപടിക്ക് അംഗീകാരം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി കഴിഞ്ഞദിവസം വാദിച്ചിരുന്നു. എന്നാല്‍, സുപ്രിംകോടതി ഇക്കാര്യം അംഗീകരിച്ചില്ല.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹരജിയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, ഈ മൂന്നു കേളജുകളിലെയും പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പ്രവേശനാനുമതി നേടിയത്.
എന്നാല്‍ ഹൈക്കോടതി ഇളവുനല്‍കിയത് ചോദ്യംചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാലുപേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതം; കേന്ദ്രസേന ഇന്നെത്തും, ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

Kerala
  •  8 days ago
No Image

പല തവണ ഹോണ്‍ അടിച്ചിട്ടും മാറിക്കൊടുത്തില്ല; ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കി കാര്‍

Kerala
  •  8 days ago
No Image

കാറിടിച്ചു ഒമ്പത് വയസ്സുകാരന്‍ മരിച്ച വിവരമറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് വിദ്വേഷ കമന്റ്; കൊല്ലം സ്വദേശി ആകാശ് ശശിധരന്‍ പിടിയില്‍

Kerala
  •  8 days ago
No Image

മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി ഉമ്മര്‍ അന്തരിച്ചു 

Kerala
  •  8 days ago
No Image

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍; സ്ഥലത്ത് പൊലിസ് പരിശോധന

Kerala
  •  8 days ago
No Image

ഡല്‍ഹി സ്‌ഫോടനം: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല ഓഫിസ് ഉള്‍പെടെ 25 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് 

National
  •  8 days ago
No Image

നാലുവയസുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കൊച്ചിയില്‍ അമ്മ അറസ്റ്റില്‍

Kerala
  •  8 days ago
No Image

യുഎഇയില്‍ വായ്പ ലഭിക്കാന്‍ ഇനി മിനിമം സാലറി പരിധിയില്ല; സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി

uae
  •  8 days ago