ഇറാം സയന്റിഫിക് സൊലൂഷന്‍സിന് സ്വഛത്തോണ്‍ പുരസ്‌കാരം
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഇ-ടോയ്‌ലെറ്റ് നിര്‍മാതാക്കളായ ഇറാം സയന്റിഫിക് സൊലൂഷന്‍സിന് പ്രഥമ ഹാക്കത്തോണ്‍ ദേശീയ പുരസ്‌കാരം.
സ്വഛ്ഭാരത് യത്‌നങ്ങളുടെ ഭാഗമായി കുടിവെള്ള, ശുചിത്വ പരിപാലന മന്ത്രാലയം നടത്തിയ സ്വഛ്ഭാരത് ഹാക്കത്തോണായ സ്വഛത്തോണ്‍-1 ലാണ് ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
വിദേശ നാടുകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മത്സരാര്‍ഥികള്‍ പങ്കെടുത്ത ശൗചാലയങ്ങളുടെ പ്രവര്‍ത്തന നിര്‍വഹണ വിഭാഗത്തിലാണ് ഇറാമിന് ഒന്നാം സ്ഥാനം ലഭിച്ചത്. മൂന്നു ലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം കുടിവെള്ള, ശുചിത്വ പരിപാലന വകുപ്പ് സഹമന്ത്രി എസ്.എസ് അലുവാലിയയില്‍ നിന്ന് കമ്പനി ഡയറക്ടര്‍ എസ്. നാരായണ സ്വാമി, ഗവേഷണ വികസന വിഭാഗം മേധാവി മിധു എസ്.വി, ഹരികൃഷ്ണന്‍ എസ്.ജി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."