HOME
DETAILS
MAL
നെടുഞ്ചീരി മലവാരത്തിലെ ആദിവാസി കുടുംബങ്ങളെ കുടിയിറക്കില്ല: മന്ത്രി ബാലന്
backup
September 12 2017 | 06:09 AM
നിലമ്പൂര്‍: നെടുഞ്ചീരി മലവാരത്തിലെ ആദിവാസി കുടുംബങ്ങളെ ഒരുകാരണവശാലും കുടിയൊഴിപ്പിക്കില്ലെന്ന് പട്ടികവര്‍ഗ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്. ആദിവാസികളുടെ ഭൂമിയുടെ നികുതി സ്വീകരിക്കേണ്ടെന്ന വനംവകുപ്പ് നിലപാട് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
വര്‍ഷങ്ങളായി ഇവര്‍ കൈവശം വച്ചുവരുന്ന ഭൂമിയുടെ നികുതി നിഷേധിക്കാന്‍ വനംവകുപ്പിന് അവകാശമില്ല. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവകാശങ്ങള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും.
റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും. ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്ന് എ.കെ ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."