കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ ഭക്ഷണസമൃദ്ധി തേടി താറാവ്കൂട്ടങ്ങള്‍
വടക്കാഞ്ചേരി: കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ ഭക്ഷണ സമൃദ്ധി തേടി തമിഴ്‌നാട്ടില്‍ നിന്നുള്ള താറാവ് കൂട്ടങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. കനത്ത മഴയില്‍ ജല സമൃദ്ധമായി കിടക്കുന്ന പാടശേഖരങ്ങളില്‍ നീന്തി തുടിക്കുന്ന താറാവുകള്‍ ജനങ്ങള്‍ക്ക് മനോഹര കാഴ്ച സമ്മാനിക്കുന്നു. പാടശേഖരങ്ങളില്‍ കൊയ്‌തെടുത്ത കതിര്‍ കറ്റകളുടെ അവശിഷ്ടങ്ങളും ചെറുമീനുകളും തവളകളും ചെറുജീവികളുമൊക്കെയാണ് ഇപ്പോള്‍ താറാവ് കൂട്ടങ്ങളുടെ ഭക്ഷണം. ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിക്കുന്നതിന് മുമ്പ് ആഴ്ച്ചകളോളം തീറ്റ ലഭിക്കുമെന്നതാണ് താറാവ് കര്‍ഷകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീറ്റ വളരെ കുറവാണെന്നും രാസവളങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ചെറുജീവികള്‍ കൂട്ടത്തോടെ ചത്ത് പോകുന്നത് വലിയ തിരിച്ചടിയാണെന്നും വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മണലിത്തറയിലെ പാടശേഖരത്ത് താറാവുമായി എത്തിയ പളനിയപ്പന്‍ സുപ്രഭാതത്തോട് പറഞ്ഞു. താറാവുകളോടൊപ്പം തീറ്റയും കൊണ്ടുവരേണ്ട സാഹചര്യമാണെന്നും പളനിയപ്പന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."