HOME
DETAILS

ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ഡാം തുറന്നു

  
backup
September 18 2017 | 03:09 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%86%e0%b4%af


കാട്ടാക്കട: കനത്ത മഴ. തലസ്ഥാനജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാര്‍ അണക്കെട്ട് തുറന്നു. മണിക്കൂറുകള്‍ നീണ്ട കനത്ത മഴകാരണം വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് നാലോടെ അണക്കെട്ട് തുറന്നത്.
അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഏഴ് ഇഞ്ചോളം ഉയര്‍ത്തിയിട്ടുണ്ട്. കനത്ത ജലപ്രവാഹം കാരണം പരമാവധി ജലനിരപ്പിനും മുകളില്‍ എത്തിയതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടങ്ങിയ മഴക്ക് ഇതു വരെ വരെ ശമനമുണ്ടായിട്ടില്ല.
ജലനിരപ്പ് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഷട്ടറുകള്‍ അധികമായി ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വെള്ളം എത്തിയാല്‍ ഡാമിന്റെ കനാലുകള്‍ വഴിയും വെള്ളം തുറന്നുവിടും. ഒരു മണിക്കൂറില്‍ 26 സെ.മീറ്റര്‍ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്. മുന്‍പ് സമയത്തിന് ഷട്ടറുകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇക്കുറി അധികൃതര്‍ ജാഗരൂകരായാണ് നിന്നത്. കലക്ടറുടെ നിര്‍ദേശം കിട്ടിയതോടെ ഡാം തുറക്കുകയായിരുന്നു. ഡാമില്‍ 84. 700മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളത്.
പരമാവധി നിരപ്പ് 84.750 മീറ്റര്‍ ആണ്. ജലനിരപ്പ് 84.500 കഴിഞ്ഞതോടെ വെള്ളം ഏതാണ്ട് നിറകവിയുമെന്ന ഘട്ടത്തിലായി. തുടര്‍ന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തല്‍ക്കാലം ഒരിഞ്ച് തുറന്നത്. എന്നാല്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പിന്നീട് ഷട്ടറുകള്‍ അഞ്ചാക്കി ഉയര്‍ത്തി. അരമണിക്കൂറിനുശേഷം ഷട്ടറുകള്‍ ഏഴു ഇഞ്ച് വീതം ഉയര്‍ത്തി. ഡാമിലേക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ ഇരുപതോളം ചെറുനദികളിലും കനത്ത വെള്ളമാണുള്ളത്. വനത്തില്‍ നല്ല മഴ ചെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത് ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ ക്യാച്ച്‌മെന്റ് ഏരിയയില്‍ വെള്ളം കയറി.
ഇവിടെ താമസിക്കുന്നവരുടെ വീടുകളില്‍ അടുക്കള വരെ വെള്ളം കയറി. പലരും താമസം മാറ്റിയിട്ടുണ്ട്. ഇവിടുത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വനത്തില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ആദിവാസികളും ദുരിതത്തിലാണ്. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. കാട്ടുമൃഗ ഭീഷണിയുമുണ്ട്. പലരുടേയും വീട്ടുമൃഗങ്ങള്‍ ഒലിച്ചുപോയതായി പരാതിപ്പെട്ടിട്ടുണ്ട്. അഗസ്ത്യമലനിരകളില്‍ കനത്ത മഴ വന്‍ നാശനഷ്ടമുണ്ടാക്കി. പുറം നാടുമായി ബന്ധപ്പെടേണ്ട പാലം ഒലിച്ചുപോയി. വനത്തിലെ കാണിക്കാര്‍ ഒറ്റപ്പെട്ട നിലയിലുമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago