നീതി ആയോഗും സാമ്പത്തിക നയങ്ങളും പരാജയം- വിമര്‍ശനവുമായി മോഹന്‍ ഭഗവത്
നാഗ്പുര്‍: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. നീതി ആയോഗിലെയും സംസ്ഥാനങ്ങളിലെയും സാമ്പത്തിക ഉപദേശകര്‍ പഴഞ്ചന്‍ സാമ്പത്തിക ഇസങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. അവര്‍ ഇതില്‍ നിന്ന് പുറത്തു വരണമെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വിജയദശമി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിവൃദ്ധിയുടെ പ്രതീതി സൃഷ്ടിക്കുന്നതാണ് നിലവിലെ നയങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയം. വികസനത്തിന് രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള സവിശേഷമായ മാതൃക വേണം. ഇതിനായി രാജ്യത്തിന്റെ ആദര്‍ശങ്ങള്‍, സമ്പ്രദായങ്ങള്‍, ആവശ്യങ്ങള്‍, വിഭവങ്ങള്‍ എന്നിവ പരിഗണിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്‍ധന്‍, മുദ്ര, പാചകവാതക സബ്‌സിഡി, കാര്‍ഷിക ഇന്‍ഷുറന്‍സ് തുടങ്ങിയ ക്ഷേമ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. ഇതുകൊണ്ട് മാത്രമായില്ല, രാജ്യത്തിന്റെ വൈവിധ്യവും ആവശ്യങ്ങളും കണക്കിലെടുത്തുള്ള സമഗ്രവും സംയോജിതവുമായ നയമാണ് ഉണ്ടാകേണ്ടത്. വ്യവസായം, കച്ചവടം, കൃഷി, പരിസ്ഥിതി, എന്നിവയൊക്കെ ഉള്‍പ്പെടുന്നതാവണം ഈ പദ്ധതികള്‍. വന്‍കിട, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍, ചെറുകിട വില്‍പ്പനക്കാര്‍ കൃഷിക്കാര്‍, ഭൂമിയില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതുമാവണം അത് ഭാഗവത് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."