ഇന്ത്യന്‍ വംശജന് ജഗ്മീത് സിങ് കാനഡയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി
ഒത്വാവ: കനേഡിയന്‍ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് നിലവിലെ പ്രധാനമന്ത്രി ട്രൂഡോയ്ക്കെതിരേ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ് മത്സരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാണ് ജഗ്മീത് മത്സരിക്കുക. കാനഡയിലെ പ്രധാന രാഷട്രീയ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുത്തതോടെയാണ് ജഗ്മീത് സ്ഥാനാര്‍ഥിയായത്.
കാനഡയയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍.ഡി.പി) നേതാവായി തെരഞ്ഞെടുത്തതോടെയാണ് ഇത്തരമൊരു അവസരം ജഗ്മീതിന് ലഭിച്ചത്. എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടത്തിന് പുറമെ രാജ്യത്തെ പ്രധാന പാര്‍ട്ടികളുടെ തലപ്പത്ത് എത്തുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.
ഒന്റാരിയോ പ്രവിശ്യയിലെ ജനപ്രതിനിധിയാണ് ജഗ്മീത് സിങ്. പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അദ്ദേഹം വിജയിച്ചു. മൂന്ന് സ്ഥാനാര്ഥികളുണ്ടായിരുന്ന മത്സരത്തില്‍ 53.6 ശതമാനം വോട്ടുകളാണ് ജഗ് മീത് നേടിയത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ന്യൂ ഡമോക്രാറ്റുകള്‍ക്ക് നന്ദി പറഞ്ഞ ജഗ്മീത് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രചാരണങ്ങള്‍ തുടങ്ങിയതായി ട്വീറ്ററില്‍ കുറിച്ചു. പഞ്ചാബില്‍നിന്ന് കുടിയേറിപാര്‍ത്തവരാണ് 38 കാരനായ ജഗ്മീതിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."