എന്‍ഡോസള്‍ഫാന്‍ ഇരയായ മാതാവ് പിടയുന്നത് കാണാനാവാതെ മകന്‍ ജീവനൊടുക്കി
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ഇരയായ അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ടു നില്‍ക്കാനാവാതെ 17 കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടിക ജാതി കോളനിയിലെ മനോജാണ് മരിച്ചത്. അമ്മ ലീല പത്ത് വര്‍ഷമായി കിടപ്പിലാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പാര്‍ശ്വ ഫലമായി ഇവരുടെ ശരീരം തളരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ടതോടെ മനോജ് സഹോദരന്‍ മാധവയുടെ കൈയില്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്ന് 150 മീറ്ററോളം അകലെയുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി താഴേക്ക് ചാടിയ മനോജ് തല്‍ക്ഷണം മരിച്ചു. അമ്മ മരണ വെപ്രാളം കാട്ടുകയാണെന്ന് കരുതി ടവറില്‍ നിന്ന് ചാടി അത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു മനോജ്. പിതാവ്: സീതാരാമ. സഹോദരങ്ങള്‍: കസ്തുരി, മമത, മാധവ, മധുസൂദന, ബദിയടുക്ക പഞ്ചായത്ത് എട്ടാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍പ്പെട്ട കുടുംബമാണ് ലീലയുടേത്. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."