HOME
DETAILS

900 സംഘ്പരിവാര്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നീക്കം

  
backup
October 30, 2017 | 3:57 AM

rss-owned-school-get-recognised-by-kerala-gov


കോഴിക്കോട്: ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിക്കു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തൊള്ളായിരത്തോളം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരവും വിദ്യാഭ്യാസാവകാശ നിയമപ്രകാരവും നിയമവിരുദ്ധമെന്നു നേരത്തെ സര്‍ക്കാര്‍ തന്നെ അടിവരയിട്ട സ്വാശ്രയ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്കാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നത്.


പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസവകുപ്പ് നോട്ടിസ് നല്‍കിയതിനു പിന്നാലെയാണു വിദ്യാഭാരതിക്കു കീഴിലുള്ള സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്തെ രണ്ടായിരത്തോളം സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഈ വര്‍ഷം വിദ്യാഭ്യാസവകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇതിനെതിരേ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി.

തങ്ങള്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരമാണു പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സിലബസ് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമുള്ള മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ.


ഗുജറാത്ത് കഴിഞ്ഞാല്‍ വിദ്യാഭാരതിക്കു കീഴില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌കൂളുകളുള്ളത് കേരളത്തിലാണ്. 'ഭാരതീയ വിദ്യാനികേതന്‍' എന്ന പേരില്‍ 1400ഓളം സ്‌കൂളുകളാണ് വിദ്യാഭാരതിക്കു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തൊള്ളായിരത്തോളം സ്‌കൂളുകള്‍ക്ക് അംഗീകാരമില്ല.
എന്നാല്‍ മറ്റ് സ്‌കൂളുകള്‍ക്കു സി.ബി.എസ്.ഇ അംഗീകാരമുണ്ട്. മറ്റ് സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള അനംഗീകൃത സ്‌കൂളുകള്‍ 10 ദിവസത്തിനകം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കിയപ്പോള്‍ വിദ്യാഭാരതിക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കിയിരുന്നില്ല.


2009ല്‍ പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കേണ്ടതില്ലെന്നാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ നിലപാട്. ഇതു നടപ്പാക്കിയാല്‍ വിദ്യാഭാരതിക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിനു സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരും.


ഈ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ പുതിയ വിദ്യാഭ്യാസ നിയമത്തിനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ കരട് ഡിസംബറില്‍ പ്രസിദ്ധീകരിച്ചേക്കും. ബി.ജെ.പി സ്ഥാപകനേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്നു നിര്‍ദേശിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെയാണ് വിദ്യാഭ്യാസമേഖല കാവിവല്‍ക്കരിക്കാനുള്ള പുതിയ നീക്കവുമെന്നത് ആശങ്കാജനകമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  a month ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ ഭാവിയിലും ഗതാഗത ഫീസ് ഈടാക്കില്ലെന്ന് ഒമാൻ; യുഎസുമായി ചർച്ച നടത്തി

oman
  •  a month ago
No Image

ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  a month ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  a month ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  a month ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  a month ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago