ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേ വിദ്യാര്‍ഥി പ്രതിഷേധം
മുക്കം: കേരള സാങ്കേതിക സര്‍വകലാശാല നടപ്പാക്കിയ ഇയര്‍ ഔട്ട് പരിഷ്കാരത്തിനെതിരേ കളന്തോട് കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. കെ.ടി.യു നടപ്പാക്കിയ അശാസ്ത്രീയമായ ഇയര്‍ ഔട്ട് സമ്പ്രദായം പിന്‍വലിക്കുക, വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ തിരുത്തുക, സര്‍വകലാശാല സമിതിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ടെക്നിക്കല്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ കെ.ടി.യു വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു.
യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ യൂനിവേഴ്സിറ്റി നടപ്പാക്കുന്ന ഇയര്‍ ബാക്ക് സംവിധാനം ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ പഠനം വഴിയാധാരമാക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേ 2016 മുതല്‍ നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തിട്ടും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."