ജയറാം രമേശിന്റെ പുസ്തക പ്രകാശനവും പ്രഭാഷണവും ഇന്ന് ബഹ്‌റൈനില്‍
മനാമ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിന്റെ പ്രഭാഷണവും അദ്ദേഹം രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് (6-11-17, തിങ്കളാഴ്ച) രാത്രി എട്ടു മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന 'ലീഡേഴ്‌സ് ടോക്കിന്റെ ഭാഗമായാണ് പ്രഭാഷണ പരിപാടി നടത്തുന്നത്. മുമ്പ് ശശി തരൂര്‍, വന്ദന ശിവ, കാനം രാജേന്ദ്രന്‍ എന്നിവരാണ് ഈ പരമ്പരയില്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്.
ചടങ്ങില്‍ ജയറാം രമേശ് എഴുതിയ 'ഇന്ദിര ഗാന്ധി പ്രകൃതിയിലെ ജീവിതം' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളും ലഭ്യമായിരിക്കും.
നിലവില്‍ രാജ്യസഭാംഗമായ ജയറാം രമേശ് സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാത ഉള്‍ക്കൊള്ളുന്ന വ്യക്തിയാണ്. ബോംബെ ഐ.ഐ.ടിയിലും വിദേശ സര്‍വകലാശാലകളിലുമായാണ് പഠനം നടത്തിയത്.
പ്രമുഖ സ്ഥാപനങ്ങളില്‍ വിസിറ്റിങ് അധ്യാപകനും കോളമിസ്റ്റും ഗ്രന്ഥകാരനുമാണ്. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +97339125889 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പത്ര സമ്മേളനത്തില്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, ശിവകുമാര്‍ കൊല്ലറോത്ത്, മനോഹരന്‍ പാവറട്ടി, ദേവദാസ് കുന്നത്ത്, ആഷ്‌ലി ജോര്‍ജ്, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."