അഴിമതി വിരുദ്ധ നീക്കം: സഊദി നീക്കത്തിന് ലോകത്തിന്റെ അംഗീകാരം
റിയാദ്: സഊദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ നീക്കത്തിന് ലോകത്തിന്റെ അംഗീകാരം. കിരീടാവകാശിയുടെ നേതൃത്വത്തിലുള അഴിമതി വിരുദ്ധ കമ്മിറ്റി രൂപീകരണവും തൊട്ടുടനെ നടന്ന നീക്കത്തിനും വന്‍ പ്രചാരമാണ് ലഭിച്ചത്. സഊദി ഭരണാധികാരിയുടെ നീക്കത്തിന് ട്വിറ്ററില്‍ വന്‍ പ്രചാരണം ലഭിച്ചത്. ഞായറാഴ്ച ട്വിറ്ററിലെ ഏറ്റവും വലിയ ട്രെന്‍ഡായിരുന്നു അഴിമതി വിരുദ്ധ നീക്കം. 'കിംഗ് ഫൈറ്റ്‌സ് കറപ്ഷന്‍' എന്ന ഹാഷ് ടാഗില്‍ നടന്ന ക്യാംപയിനില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഏഴു ലക്ഷം ആളുകളാണ് ടാഗ് ചെയ്തത്.
ജി സി സി രാജ്യങ്ങള്‍, ഈജിപ്ത്, അമേരിക്ക, കാനഡ, ഇന്ത്യ, ഇറാഖ്, തുര്‍ക്കി, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനു വന്‍ പ്രചാരമാണ് ലഭിച്ചത്. പങ്കെടുത്തവരില്‍ 44 ശതമാനം സ്ത്രീകളുടെ സാന്നിധ്യമാണ് രേഖപ്പെടുത്തിയത്.
ഹാഷ് ടാഗില്‍ ഏറ്റവും പ്രചാരം നേടിയ സംഭവങ്ങളില്‍ ഒന്നാണിത്. സഊദിയിലെ ട്വിറ്റര്‍ ഉപഭോക്താക്കളും ഇതിനെ സ്വീകരിച്ചതായാണ് കണക്കുകള്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ശക്തമായ തീരുമാനവും ആയിരക്കണക്കിന് ആളുകളാണ് ടാഗ് ചെയ്തത്. നിയമത്തിനു ആരും അതീതരല്ലെന്ന കിരീടാവകാശിയുടെ പ്രസ്താവനയടങ്ങിയ വീഡിയോ ആണ് ട്വിറ്ററില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത മറ്റൊരു പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."