HOME
DETAILS
MAL
ഗെയില്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, വീഴ്ച പറ്റിയെന്ന് അഭിഭാഷക കമ്മിഷന്
backup
November 06 2017 | 10:11 AM
കൊച്ചി: ഗെയില്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതില്‍ ഗെയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് അഭിഭാഷക കമ്മിഷന് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ കടന്നു പോകുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരള ഹൈക്കോടതിയാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തിയത്.
ഗെയില്‍ പൈപ്പ്ലൈന് ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതിനെതിരായും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം രൂക്ഷമായ വേളയിലാണ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്നു വൈകീട്ട് സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."