അഴിമതി അറസ്റ്റ്: അല്‍ വലീദ് രാജകുമാരന്റെ ബിസിനസ്സ് സാമ്രാജ്യം തകരുന്നു
ദുബായ് : ലോകത്തെ മുന്‍ നിര കോടീശ്വരന്മാരില് ഉള്‍പ്പെട്ടിരുന്ന സഊദി രാജകുമാരന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ബിസിനസ്സ് സാമ്രാജ്യം തകര്‍ച്ചയിലേക്ക്. അഴിമതി ആരോപണ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബിസിനസ്സ് രംഗം കുത്തനെ ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാത്രി അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത് മുതല്‍ ഇതുവരെയുള്ള ഓരോ ദിവസവും അദ്ദേഹത്തിന്റെ ബിസിനസ്സ് രംഗത്തെ മൂല്യം കുത്തനെ ഇടിഞ്ഞതായി ഫോബ്സ് മാസിക റിപ്പോര്‍ട്ട് ചെയ്തു. ശതകോടീശ്വരന്മാരില് ഉള്‍പ്പെട്ട ബിസിനസ് സാമ്രാജ്യത്തിന്റെ മൂല്യം ഇടിയുന്നത് തുടരുകയാണെന്നും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ സമ്പത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ 855 ,മില്യണ്‍ ഡോളര്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്നു ഫോര്‍ബ്സ് വ്യക്തമാക്കുന്നു. സഊദി ഷെയര്‍ മാര്‍ക്കറ്റില്‍ മുന്‍ നിരയില്‍ നിന്നിരുന്ന കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഓഹരിയില്‍ വന്ന തുടര്‍ച്ചയായ ഇടിവാണ് ഇതിനു കാരണമായി പറയുന്നത്.
തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തനമാരംഭിച്ച സഊദി സ്റ്റോക്ക് എക്സ്ചേഞ്ച് തദാവുലില്‍ ചൊവ്വാഴ്ച്ച ക്ളോസ് ചെയ്യുമ്പോള്‍ 21 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കിങ്ഡം ഹോള്‍ഡിങ് കമ്പനിയും വലീദ് രാജകുമാരന് 95 ശതമാനം ഓഹരിയാണുള്ളത്. ബാക്കി അഞ്ചു ശതമാനം സഊദ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരത്തിലാണ്.
ഫോര്‍ബ്സ് റിയല്‍ ടെം റാങ്ക് പ്രകാരം 15.9 ബില്യണ്‍ ഡോളര്‍ ആസ്ഥിയുണ്ടായിരുന്ന വലീദ് രാജകുമാരന് മൂന്നു ദിനം കൊണ്ട് 2.8 ബില്യണ്‍ ഡോളറാണ് നഷ്ടമുണ്ടായിരിക്കുന്നത്. നേരത്തെ ലോക സമ്പന്നരില്‍ 64 ആം സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം മൂന്നു ദിനത്തിനുള്ളില്‍ 83 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
62 കാരനായ വലീദ് രാജകുമാരന് സഊദി രാജാവിന്റെ സഹോദര പുത്രനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കസിനുമാണ്. കൂടാതെ, ആപ്പിളിനും ട്വിറ്ററിനും പുറമെ റൂപ്പര്‍ട്ട് മാര്ഡാക്കിന്റെ ന്യൂസ് കോര്‍പ് അടക്കമുള്ള വന്‍കിട കമ്പനികളില്‍ ഓഹരി പങ്കാളിത്തവും വലീദിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."