HOME
DETAILS

മറ്റു രാജ്യങ്ങളിലൂടെ വരുന്ന ഇറാന്‍ ഹാജിമാരെ സ്വീകരിക്കുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം

  
backup
August 14, 2016 | 6:45 AM

%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81

മക്ക: സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാത്ത ഇറാനില്‍ നിന്നും മറ്റു രാജ്യങ്ങള്‍ വഴി ഹാജിമാര്‍ സഊദിയിലേക്ക് വരുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രാജ്യത്തെത്തുന്ന ഇറാന്‍ ഹാജിമാരെ ആവേശപൂര്‍വം സ്വീകരിക്കുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു. സഊദിയുടെ നയതന്ത്രബന്ധം ഇടഞ്ഞതിനെ തുടര്‍ന്നാണ് ഇറാന്‍ ഭരണകൂടം സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍, മറ്റേതു രാജ്യങ്ങള്‍ വഴിയും പുണ്യഭൂമിയിലെത്തുന്ന ഇറാന്‍ ഹാജിമാരെ തടയുകയില്ലെന്നു സഊദി വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍, ഏതു രാജ്യങ്ങളില്‍ നിന്നാണോ ഇറാന്‍ ഹാജിമാര്‍ വരുന്നത് ആ രാജ്യങ്ങളുടെ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന ക്രമീകരണങ്ങളുടെ ഭാഗമായി മാത്രമേ ഇറാന്‍ ഹാജിമാരെയും അധികൃതര്‍ സ്വീകരിക്കുകയുള്ളൂ. ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഭരണ കൂടം വിവേചനം കാണിക്കുകയില്ലെന്നതിന്റെ തെളിവാണ് ഇറാന്‍ ഹാജിമാരെ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അതേ സമയം, പുണ്യഭൂമിയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് തുടരുകയാണ്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം, മദീന വിമാനത്താവളം വഴിയാണ് ഭൂരിപക്ഷം ഹാജിമാരും രാജ്യത്തേക്ക് വരുന്നത്. ഒന്നര ലക്ഷത്തോളം ഹാജിമാരാണ് ഇത് വരെയായി ഈ രണ്ടു കേന്ദ്രങ്ങള്‍ വഴി പുണ്യഭൂമിയിലെത്തിയത്. ജിദ്ദ വിമാനത്താവളം വഴി എട്ടര ലക്ഷം തീര്‍ത്ഥാടകരും, മദീന വിമാനത്താവളം വഴി അഞ്ചര ലക്ഷം തീര്‍ത്ഥാടകരുമാണ് ഈ വര്‍ഷം എത്തിച്ചേരുക.

മദീനയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് വിമാന സര്‍വ്വീസ് ദുല്‍ഖഅദ് 15 നാണ്. അന്നേ ദിവസം 99 ഹജ്ജ് വിമാന സര്‍വീസുകളാണ് ഇവിടെ എത്തിച്ചേരുക. ഹാജിമാരുടെ ഒഴുക്ക് ശക്തമാകുന്ന അവസരത്തില്‍ അതിനു അനുയോജ്യമായ സംവിധാനങ്ങളാണ് വിമാനത്താവളങ്ങളില്‍ സഊദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ മദീനയില്‍ വിമാന സര്‍വീസുകള്‍ നാലു ശതമാനം വര്‍ധനവുണ്ടാകും. ദുല്‍ഹജ്ജ് നാലിനാണ് ഇരു വിമാനത്താവളങ്ങളിലും അവസാന ഹജ്ജ് വിമാന സര്‍വീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  23 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  23 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  23 days ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  23 days ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  23 days ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  23 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  23 days ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  23 days ago
No Image

പൊന്നാനിയിൽ ഇടതുകോട്ടയിൽ വിള്ളൽ; സ്ഥാനാർഥിക്കെതിരെ സഖാക്കൾ രംഗത്ത്, വോട്ട് നോട്ടയ്ക്കെന്ന് പോസ്റ്റർ

Kerala
  •  23 days ago