HOME
DETAILS

ഹരിയാനയില്‍ ബോക്‌സിങ് ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ പാരിതോഷികം പശുക്കള്‍

  
backup
December 02, 2017 | 5:33 AM

girl-boxers-in-haryana-to-get-desi-cows-in-award

ചണ്ഡീഗഢ്: ഹരിയാനയില്‍ ബോക്‌സിങ് മെഡല്‍ ജേതാക്കള്‍ക്ക് വിചിത്ര പാരിതോഷികവുമായി സര്‍ക്കാര്‍. ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍ക്ക് പശുക്കളെയാണ് സര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാന കൃഷിമന്ത്രി ഓംപ്രകാശ് ധന്‍കറാണ് ഈ വിചിത്ര സമ്മാനം കായിക താരങ്ങള്‍ക്കായി പ്രഖ്യാപിച്ചത്.

പശുവിനെ പാരിതോഷികമായി തെരഞ്ഞെടുത്തതിനെ മന്ത്രി ന്യായീകരിച്ചത് ഇപ്രകാരം. പശുവിനെ സമ്മാനമായി ലഭിക്കുന്നതിലൂടെ താരങ്ങള്‍ക്ക് ഗുണമേന്‍മയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് സൗന്ദര്യം മാത്രമല്ല, ബുദ്ധിയും ലഭിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്.

എരുമയുടെ പാലിനേക്കാള്‍ കൊഴുപ്പ് കുറവുള്ളത് പശുവിന്റെ പാലിനാണ്. എരുമയേക്കാള്‍ ഊര്‍ജമുള്ളത് പശുവിനാണ്. ശക്തി വേണമെങ്കില്‍ എരുമയുടെ പാലും ബുദ്ധിയും ഭംഗിയും വേണമെങ്കില്‍ പശുവിന്റെ പാലും കുടിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി സ്വര്‍ണമടക്കം മെഡലുകള്‍ നേടിയിരിക്കുന്നത്. ഇവര്‍ക്കാണ് സര്‍ക്കാര്‍ വക പശുവിനെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  3 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  3 days ago