HOME
DETAILS
MAL
ഒറ്റപ്പെട്ട ദിവസം മറക്കില്ലെന്ന് യു.എസ്
backup
December 23 2017 | 02:12 AM
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോയതിനെ മറക്കില്ലെന്നും ടെല്‍ അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കിഹാലെ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിയിലെ പ്രമേയത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. എന്നാല്‍ ഐക്യരാഷ്ട്ര സഭയെ സംബന്ധിച്ചുള്ള യു.എസ് കാഴ്ചപ്പാടില്‍ പ്രമേയം മാറ്റം വരുത്തും. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളോടുള്ള നിലപാടിലും മാറ്റം വരുമെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കക്കെതിരേ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ പ്രമേയത്തെ അനുകൂലിച്ച് 128 രാഷ്ട്രങ്ങളാണ് വോട്ട് ചെയ്തത്. പിന്തുണച്ച രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായങ്ങള്‍ റിദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് നൂറിലേറെ രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."