ചാരക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെറ്റ് ഏറ്റുപറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തെറ്റ് പറ്റിയെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തന്നെ തന്നോട് സമ്മതിച്ചിരുന്നുവെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.
ചാരക്കേസുണ്ടായി അടുത്തവര്‍ഷം തന്നെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് തന്നോട് തെറ്റ് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നാണ് നമ്പി നാരായണന്‍ വെളിപ്പെടുത്തിയത്. ഏറ്റവും തലമുതിര്‍ന്ന ആ നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ല. എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു നേതാവിന്റെ ക്ഷമാപണമെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസില്‍ കരുണാകരനെതിരെ നീങ്ങിയെന്നത് എം.എം ഹസന്റെ തുറന്നു പറച്ചില്‍ കുറ്റസമ്മതം തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ മൗനം സമ്മതമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫും ചാരക്കേസ് ഉപയോഗിച്ചു. കള്ളക്കേസ് ആഘോഷിക്കുമ്പോഴും ദേശീയതാല്‍പര്യം മുന്നില്‍ കണ്ടില്ല. തുടരന്വേഷണത്തിനുള്ള എല്‍.ഡി.എഫ് നീക്കം തെറ്റിദ്ധാരണകൊണ്ടായിരുന്നെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."