HOME
DETAILS

42 കിലോമീറ്ററിലേറെ ദൂരവുമായി ദുബൈ മാരത്തൺ നാളെ; വിവിധ റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

  
backup
January 06, 2024 | 6:33 AM

dubai-marathon-2024-roads-closure

42 കിലോമീറ്ററിലേറെ ദൂരവുമായി ദുബൈ മാരത്തൺ നാളെ; വിവിധ റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

ദുബൈ: ലോക പ്രസിദ്ധമായ ദുബൈ മാരത്തൺ നാളെ നടക്കും. ഞായറാഴ്ച രാവിലെ 6 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് മാരത്തൺ നടക്കുക. ഈ സമയത്തിൽ എമിറേറ്റിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. ഉം സുഖീം, ജുമൈറ മേഖലകളിലെ റോഡുകളാകും അടക്കുക.

ഉം സുഖീം സ്ട്രീറ്റ്, ജുമൈറ ബീച്ച് റോഡ്, അൽ വാസൽ റോഡ് എന്നിവയുടെ ഭാഗങ്ങളിലുള്ള വിവിധ റോഡുകളാണ് അടക്കുക. മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ അന്താരാഷ്‌ട്ര മാരത്തൺ ആണ് ദുബൈ മാരത്തൺ. 42.195 കിലോമീറ്റർ ദൂരം ആണ് മരത്തണിന്റെ ദൂരം. ദുബൈ പൊലിസ് അക്കാദമിക്ക് സമീപത്ത് നിന്നാണ് മാരത്തൺ ആരംഭിക്കുക. മത്സരാധിഷ്ഠിത മാരത്തണിന് പുറമെ, എലൈറ്റ്, അമേച്വർ ഓട്ടക്കാർ 10 കിലോമീറ്റർ വിഭാഗത്തിലും മത്സരിക്കും. അതേസമയം തുടക്കക്കാർക്കും ഹോബികൾക്കുമായി 4 കിലോമീറ്റർ രസകരമായ ഓട്ടവും ഒരുക്കിയിട്ടുണ്ട്.

https://twitter.com/rta_dubai/status/1743176761515352570?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1743177224667136194%7Ctwgr%5Ec3eecbefed802e4c81f53f4e51310becd857e57f%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fdubai-rta-announces-closure-of-some-roads-on-sunday-due-to-marathon

ദുബൈ സ്‌പോർട്‌സ് കൗൺസിലിന്റെ അനുമതിയോടെ നടക്കുന്ന 2024ലെ ദുബൈ മാരത്തണിൽ അന്താരാഷ്‌ട്ര മുൻനിര അത്‌ലറ്റുകൾ, വളർന്നുവരുന്ന താരങ്ങൾ, അരങ്ങേറ്റ ഓട്ടക്കാർ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  an hour ago
No Image

ഇതെന്ത് ജീവി? ദുബൈയിലെ മരുഭൂമിയിൽ മുയലിനെയും മാനിനെയും പോലുള്ള വിചിത്ര മൃഗം; വീഡിയോ വൈറൽ

uae
  •  2 hours ago
No Image

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

Kerala
  •  2 hours ago
No Image

ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  2 hours ago
No Image

ദുബൈയിൽ വീട് വാങ്ങാൻ കൈവശം എത്ര പണം വേണം? ചെലവുകളും പേയ്‌മെന്റ് പ്ലാനുകളും അറിയാം

uae
  •  2 hours ago
No Image

വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

Kerala
  •  3 hours ago
No Image

യുഎഇ പ്രവാസികൾക്ക് ക്രിസ്മസ് സമ്മാനം; സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് രണ്ട് ദിവസം വരെ അവധി, ഈ വാരാന്ത്യം കളറാക്കാം

uae
  •  3 hours ago
No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ലക്ഷ്യമിടുന്നത് ഇവ!

uae
  •  3 hours ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  4 hours ago