അറബ് ഹെല്‍ത് ആരോഗ്യ പരിരക്ഷാ ഭാവിയിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നു: ഡോ. ആസാദ് മൂപ്പന്‍
ദുബൈ: ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മെഡിക്കല്‍ എക്‌സിബിഷനുകളിലൊന്നായി മാറിയ അറബ് ഹെല്‍ത് ഈ രംഗത്തെ പുതിയ ചലനങ്ങളിലേക്കും ആരോഗ്യ പരിരക്ഷയുടെ ഭാവിയിലേക്കും ഉള്‍ക്കാഴ്ച നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ആരംഭിച്ച അറബ് ഹെല്‍ത് 2024 സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ലീഡേഴ്‌സ്, ഡിസിഷന്‍ മേക്കര്‍മാര്‍, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദേശങ്ങളും രോഗികളുടെ പരിചരണം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നവീകരണ സംവിധാനങ്ങളുടെ പ്രദര്‍ശനങ്ങളും കൂടാതെ, ആഗോള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തവുമെല്ലാം ചേര്‍ന്ന് ഈ രംഗത്തെ മുഴുവനാളുകളെയും പ്രബുദ്ധമാക്കാന്‍ മേള സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറബ് ഹെല്‍ത്തിന്റെ തുടക്കം മുതല്‍ മേളയുടെ ദീര്‍ഘ കാല പങ്കാളികളിലൊന്നാണ് ആസ്റ്റര്‍. മെനാ മേഖലയിലെ ആളുകളുടെ ആരോഗ്യ ക്ഷേമ കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആസ്റ്റര്‍ ഫാര്‍മസി ഈ വര്‍ഷം മുന്‍കൈ എടുക്കുന്നു. ഏറ്റവും പ്രധാനമായി, ടെലിമെഡിസിന്‍, സിആര്‍എം, ഇഫാര്‍മസി മുതലായവയുമായി ഇഎംആര്‍ സംയോജിപ്പിച്ച് ഡിജിറ്റല്‍ ആരോഗ്യത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ശക്തി തെളിയിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 1.2 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്ന 'മൈ ആസ്റ്റര്‍' എന്ന സൂപര്‍ ആപ്പ് ഈ വര്‍ഷം ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. മൈ ആസ്റ്റര്‍ ഈ മേഖലയിലെ ഏറ്റവും ജനപ്രിയമായ ഓംനി ചാനല്‍ ഹെല്‍ത്ത് കെയര്‍ ആപ്പായി മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."