HOME
DETAILS

ജ്ഞാൻവാപി: ആരാധനാലയ നിയമം അപ്രസക്തമാകുന്നു

  
backup
February 13, 2024 | 12:54 AM

jnanvapi-the-house-of-worship-act-becomes-irrelevant

പി.ബി.ജിജീഷ്

‘1991ലെ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്. ആ നിയമം ചരിത്രത്തോടും രാജ്യത്തിന്റെ ഭാവിയോടും സംവദിക്കുന്നു. നമ്മുടെ ചരിത്രത്തെക്കുറിച്ചും അതിനെ അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ചും നമ്മൾ പൂർണ ബോധവാന്മാരാണ്. പോയകാലത്തിന്റെ മുറിവുകളെ ഉണക്കാനുള്ള മഹത്തായ മുഹൂർത്തമായിരുന്നു സ്വാതന്ത്ര്യലബ്ധി. നിയമം കൈയിലെടുക്കുന്ന മനുഷ്യരെക്കൊണ്ട് ചരിത്രപരമായ തെറ്റുകൾ തിരുത്താൻ കഴിയില്ല. ആരാധനാലയ നിയമം പാസാക്കിയതിലൂടെ, ചരിത്രവും ചരിത്രത്തിലെ പിഴവുകളും വർത്തമാന കാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപകരണങ്ങളാക്കി മാറ്റിക്കൂടാ എന്ന സന്ദേശം അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് പാർലമെന്റ് ചെയ്തത്’.

ആരാധനാലയ നിയമത്തെക്കുറിച്ച് അയോധ്യാവിധിയിൽ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കുറിച്ചതിങ്ങനെയാണ്. ആരാധനാലയങ്ങളുടെ 1947 ഒാഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഒരു തർക്കവും പരിഗണിക്കേണ്ടതില്ല എന്നതാണ് നിയമത്തിന്റെ അന്തഃസത്ത.

ഈ നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവങ്ങളിൽ ഒന്നായ മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കോടതി പ്രസ്താവിച്ചു. നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന രാമജന്മഭൂമി തർക്കത്തെ ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് പുറപ്പെടുവിക്കുന്നത് എന്ന് തോന്നുന്നതരത്തിലാണ് അയോധ്യാ കേസിലെ സുപ്രിംകോടതിയുടെ വിധി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം തർക്കങ്ങൾ തീർപ്പാക്കുന്നതിനെക്കുറിച്ച് തികച്ചും ശരിയായ നിരീക്ഷണങ്ങൾ സുപ്രിംകോടതി നടത്തിയിട്ടുണ്ട്.

  1. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രിംകോടതി.
  2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രിംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷരൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.
  3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്. നിയമവും നിയമതത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.
  4. മൂന്നോ നാലോ ഭരണവ്യവസ്ഥകളിലൂടെയും നിയമസംവിധാനങ്ങളിലൂടെയും കടന്നുപോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടിഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.
  5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
  6. ബാബരി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ് ലിംകൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്.
  7. ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടംപിടിച്ചത്. ആരാധനാലയങ്ങളുടെ 1947ലെ പദവിയിൽ മാറ്റം വരുത്തരുതെന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകളൊന്നും നിലനിൽക്കില്ലെന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോധ്യാ കേസ് നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
  8. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമപരിഹാരം കണ്ടെത്തേണ്ടതുണ്ട്.
    കോടതിയുടെ നിലപാട് വളരെ കൃത്യമാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ പക്ഷം നിൽക്കുന്ന ആർക്കും മേൽപ്പറഞ്ഞ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാവാനിടയില്ല. എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഈ നിരീക്ഷണങ്ങളെ കണ്ടത്. എന്നാൽ അയോധ്യാ വിധി, പ്രശ്നങ്ങൾ അവസാനിപ്പിക്കുകയല്ല, ഒരു 100 ഭൂതങ്ങളെ തുറന്നുവിടുകയാണ് ചെയ്തതെന്ന് ജ്ഞാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസിന്റെ വികാസഗതികൾ കാണുമ്പോൾ നാം തിരിച്ചറിയുകയാണ്.

(നിയമ-_പൗരാവകാശ മേഖലയിലെ സ്വതന്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  14 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  14 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  14 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  14 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  14 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  14 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  14 days ago