
സ്വന്തം സിംഹാസനത്തില്‍ ഗവര്‍ണര്‍ കരിപുരട്ടിയോ?
ഗവര്‍ണറുടെ ചുമതല അതിപ്രധാനമായ ഭരണഘടനാ പദവിയാണെന്നതില്‍ തര്‍ക്കമില്ല. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കിടയില്‍ ദൃഢമായ പാലമായി പ്രവര്‍ത്തിച്ച് ജനാധിപത്യത്തെ മൂല്യവത്താക്കി മാറ്റുന്നതിനാണ് ഭരണഘടനാശില്‍പ്പികള്‍ അത്തരമൊരു പദവി സൃഷ്ടിച്ചത്. രാജ്യത്ത് രാഷ്ട്രപതിക്കെന്ന പോലെ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയാതീതവും സര്‍വാദരണീയവുമായ സ്ഥാനം ഗവര്‍ണര്‍ക്കുണ്ട്,... ഉണ്ടായിരിക്കണം.
എങ്കിലും, വിവിധ സംസ്ഥാനങ്ങളില്‍ ഈ പദവിയിലിരുന്നവരെല്ലാം തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കെടാതെ നിറവേറ്റിയവരാണെന്ന് ആരും വിശ്വസിക്കില്ല. കാരണം, അതൊരു രാഷ്ട്രീയനിയമനമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തങ്ങള്‍ക്കു പ്രിയപ്പെട്ട, ദീര്‍ഘകാലമായി തങ്ങളുടെ പാര്‍ട്ടി നേതൃനിരയിലുണ്ടായിരുന്ന ചില നേതാക്കളെയാണ് ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കാറുള്ളത്. ചിലപ്പോള്‍ അത് സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗവുമാകാം.
രാഷ്ട്രീയക്കാരല്ലാത്തവരെയും ചില ഘട്ടങ്ങളില്‍ ഗവര്‍ണര്‍ പദവിയിലെത്തിക്കാറുണ്ട്. അപ്പോഴും അവരുടെ മിടുക്കിനും കഴിവിനുമായിരിക്കില്ല പ്രഥമ മാനദണ്ഡം, കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടപ്പട്ടികയില്‍ മുന്നിരയിലാണെന്നതായിരിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ചിലര്‍ അത്യപൂര്‍വമായി ഇടംതിരിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഏറ്റെടുത്തിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കു വിധേയമായി തികച്ചും നിഷ്പക്ഷമായി നിര്‍വഹിക്കേണ്ട ചുമതലയാണെന്ന ഉത്തമബോധ്യത്തോടെ ആ നിലയില്‍ നിര്‍വഹിച്ചവരും വിരളമല്ല.
ഇപ്പോള്‍ വിവാദപുരുഷനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇതില്‍ ഏതു കള്ളിയില്‍ ഉള്‍പ്പെടുത്താം?
നിരവധി രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തനപരിചയമുള്ള നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്. നന്നേ ചെറുപ്പത്തില്‍ ഭാരതീയ ക്രാന്തിദളിലാണ് തുടക്കം. 77 ല്‍ അങ്ങനെ എം.എല്‍.എയായി. പിന്നെ കോണ്‍ഗ്രസ്സിലെത്തി രണ്ടു തവണ ലോക്സഭാംഗമായി. രാജീവ്ഗാന്ധി കൊണ്ടുവന്ന മുസ്ലിം വ്യക്തിനിയമ ബില്ലിനെതിരേ രംഗത്തുവന്നു കോണ്‍ഗ്രസ് വിട്ട് ജനതാദളിലെത്തി കേന്ദ്രമന്ത്രിയായി. പിന്നെ ജനതാദള്‍ വിട്ട് ബി.എസ്.പിയിലും 2004 ല്‍ ബി.ജെ.പിയിലുമെത്തി. മോദി അധികാരത്തിലെത്തിയ ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ രണ്ടാംവട്ടം സജീവമാകുന്നത്. ഒടുവില്‍ കേരള ഗവര്‍ണറായി. ആരിഫ് മുഹമ്മദ് ഖാന് എന്ന നേതാവ് പഠിക്കുന്ന കാലം മുതല്‍ തന്നെ രാഷ്ട്രീയചതുരംഗത്തിന്റെ മര്‍മമറിഞ്ഞ നേതാവാണെന്നാണ് പറഞ്ഞുവന്നത്. അദ്ദേഹത്തെ ആരും രാഷ്ട്രീയക്കളി പഠിപ്പിക്കേണ്ടതില്ലെന്നര്ഥം.
എന്നാല്‍, കാര്യങ്ങള്‍ സത്യസന്ധമായി വിശകലനം ചെയ്യാതെ ആരിഫ് മുഹമ്മദ് ഖാന് തനിക്ക് ഗവര്‍ണര്‍ ചുമതല നല്കിയ കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയചതുരംഗം നടത്തുകയാണെന്നു പറയുന്നത് യുക്തിരാഹിത്യമാകും. അതിനാല്‍, ഇവിടെ ഗവര്‍ണറുടെ സമീപകാല പ്രവര്‍ത്തനങ്ങളെ തികച്ചും നിഷ്പക്ഷമായി വിലയിരുത്തുകയാണ്.
പിണറായി സര്‍ക്കാരിന്റെ നയം നിയമസഭയില്‍ പ്രഖ്യാപിക്കേണ്ട ഗവര്‍ണര്‍ അതിലെ ചില പരാമര്‍ശങ്ങള്‍ താന്‍ വായിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ആദ്യത്തെ ഇടംതിരിച്ചില് നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ചില നിലപാടുകളോടുള്ള വിയോജനമാണതിനു കാരണമെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. നയപ്രഖ്യാപന വിവാദത്തില്‍ പിന്നീട് സര്‍ക്കാരിനു വഴങ്ങിയ ഗവര്‍ണര്‍ കുറേനാള്‍ കഴിഞ്ഞ് സര്‍വകലാശാലാ വിവാദത്തിലാണ് വീണ്ടും വിവാദനായകനാകുന്നത്. കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കിയതിന്റെയും കാലടി സംസ്കൃത സര്‍വകലാശാലാ വി.സി നിയമനത്തിന് ഒരാളുടെ പേരുമാത്രം സമര്‍പ്പിച്ചതിന്റെയും പശ്ചാത്തലത്തില്‍ താന്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയുകയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.
ഗവര്‍ണര്‍ എന്തിനാണിങ്ങനെ പരാതി പറയുന്നത്? കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചാലും 'മനസ്സില്ല' എന്നു പറയാനുള്ള ധൈര്യം ഇത്രയേറെക്കാലം രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍ക്ക് ഇല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? മന്ത്രിയോ മുഖ്യമന്ത്രി തന്നെയോ കണ്ണുരുട്ടിയാല്‍ പേടിച്ചു വിറയ്ക്കേണ്ട പദവിയല്ല ഗവര്‍ണറുടേത്. സര്‍ക്കാര്‍ പറഞ്ഞിടത്ത് ഒപ്പിട്ടശേഷം പിന്നെ 'അയ്യോ എന്നെ കൊല്ലുന്നേ' എന്നു വിളിച്ചു കരഞ്ഞതുകൊണ്ട് എന്തു കാര്യം?
ചാന്‍സലര്‍ പദവിയില്‍ താന്‍ നേരിട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നാണ് ഈയിടെ ഗവര്‍ണര്‍ പറഞ്ഞത്. രാജ്യത്തിന്റെ കീര്‍ത്തി കെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതു തുറന്നുപറഞ്ഞ് സര്‍ക്കാരിന്റെ പൂച്ചുപുറത്തുകൊണ്ടുവരികയല്ലേ ജനാധിപത്യസംവിധാനത്തില്‍ ഗവര്‍ണര്‍ ചെയ്യേണ്ടത്.
'വിവാദങ്ങള്‍ക്ക് ഞാനില്ല, എനിക്ക് ചാന്‍സലര്‍ പദവി വേണ്ട. എന്നെ മാറ്റി മുഖ്യമന്ത്രിയെ ചാന്സലറാക്കിക്കൊണ്ട് ഓഡിനന്‍സ് ഇറക്കിയാല്‍ ആ നിമിഷം ഞാന്‍ അനുമതി തന്ന് ഒപ്പിടാം ' എന്നൊക്കെ ഇടക്കിടെ പറയുന്ന ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമ്പോള്‍ തുടര്‍ച്ചയായി സര്‍ക്കാരിനെതിരേ മുള്ളും മുനയും വച്ച വര്‍ത്തമാനങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നു തന്നെയല്ലേ വ്യക്തമാകുന്നത്? ചാന്‍സലര്‍ പദവി ഗവര്ണര്വഹിക്കേണ്ട ഭരണഘടനാദത്തമായ പദവിയല്ല. അതേസയമം, നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വഹിച്ചു വരുന്ന പദവിയാണ്. അക്കാരണത്താല്‍ തന്നെ, സര്‍ക്കാരിനോടല്ല, നിയമസഭയോടാണ് ചാന്‍സലര്‍ നീതി പുലര്‍ത്തേണ്ടത്.
സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സമ്മതിക്കാതെ ചാന്‍സലറായ തന്നെ ശ്വാസം മുട്ടിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെങ്കില്‍ 'നിങ്ങളുടെ ഭീഷണിക്കു വഴങ്ങാന്‍ മനസ്സില്ല' എന്നു പറയാനുള്ള ആര്‍ജവം ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനം കൂടി വഹിക്കുന്ന ചാന്സലര്ക്കുണ്ടാവണം. അതിനു തയാറാകാതെ സര്‍ക്കാര്‍ നല്കിയ ഫയലുകളിലെല്ലാം ഒപ്പിട്ട് ആഴ്ചകള്‍ കഴിഞ്ഞു വിലപിച്ചിട്ടു കാര്യമില്ല.
ഗവര്‍ണര്‍ ഇനിയും ഉത്തരവാദിത്വപ്പെട്ട ചാന്‍സലറായി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്ന അഭിപ്രായമുന്നയിച്ച പ്രതിപക്ഷ നേതാവിനോട് 'മറുപടിയര്‍ഹിക്കുന്നില്ല' എന്നു പ്രതികരിച്ച നടപടി തീരെ ശരിയായില്ല. അതേപോലെ 'പ്രതിപക്ഷ നേതാവ് രാജാവിനോട് ചോദിച്ചോട്ടെ' എന്നു പറഞ്ഞതും ജനാധിപത്യ മര്യാദയല്ല. കാരണം, ഭരണഘടനാ പദവിയായ ഗവര്‍ണര്‍ ഏറെ ബഹുമാന്യമായ സ്ഥാനമാണ്. അതിന്റെ അന്തസ്സുകെടാതെ സൂക്ഷിക്കേണ്ടത് ആ സിംഹാസനത്തില്‍ ഉപവിഷ്ടരാകുന്നവര് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും
International
• 9 days ago
പ്രത്യേകസംഘത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുമ്പോള്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ആവശ്യമെന്നും ഹൈക്കോടതി
Kerala
• 9 days ago
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; കാസര്‍കോട് പിതാവും മകനുമടക്കം മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 9 days ago
8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ
National
• 10 days ago
ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു
latest
• 10 days ago
വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
Kerala
• 10 days ago
കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
Kerala
• 10 days ago
കറന്റ് അഫയേഴ്സ്-03-03-2025
PSC/UPSC
• 10 days ago
ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു
uae
• 10 days ago
വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 10 days ago
'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി
latest
• 10 days ago
ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
International
• 10 days ago
മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ
Football
• 10 days ago
കഞ്ചാവ് കേസിൽ ‘ഐഐടി ബാബ’ അറസ്റ്റിൽ; ഇത് പ്രസാദമെന്ന് അഭയ് സിങ്
National
• 10 days ago
നിയമലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കുള്ള ശിക്ഷ കടുപ്പിച്ച് സഊദി; 5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങി കടുത്ത നടപടികൾ
Saudi-arabia
• 10 days ago
കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 10 days ago
വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരം; സഹോദരനെ വാളുകൊണ്ട് വെട്ടി ജ്യേഷ്ഠൻ
Kerala
• 10 days ago
പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം
Saudi-arabia
• 10 days ago
മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ഗാന്ധി
Kerala
• 10 days ago
യുഎഇ ജയിലിലായിരുന്ന ഷെഹ്സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത
uae
• 10 days ago
വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ
Kerala
• 10 days ago