HOME
DETAILS

ഹരിദ്വാറിലെ കൊലവിളി ഹിന്ദുത്വവാദി നേതാക്കൾക്കെതിരേ കേസെടുക്കുന്നത് തടയണമെന്ന് ഹരജി

  
backup
January 24 2022 | 06:01 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d

മുസ്‌ലിം നേതാക്കൾക്കെതിരേ കേസെടുക്കണമെന്നും ആവശ്യം
സുപ്രിംകോടതിയിൽ ഹരജി നൽകിയത് ഹിന്ദുസേനാ നേതാവ്


ന്യൂഡൽഹി
ഹരിദ്വാറിലെയും ഡൽഹിയിലെയും ധർമ സൻസദിൽ മുസ് ലിംകൾക്കെതിരേ വംശഹത്യാ ആഹ്വാനവും കൊലവിളിയും നടത്തിയ തീവ്രഹിന്ദുത്വവാദികളായ യതി നരസിംഹാനന്ദയടക്കമുള്ളവർക്കെതിരേ കേസെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഇടപെടൽ ഹരജി.


ഹിന്ദുസേനാ ദേശീയ പ്രസിഡൻ്റ് വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്. വിവിധ മുസ് ലിം രാഷ്ട്രീയ-സംഘടനാ നേതാക്കളായ അസദുദ്ദീൻ ഉവൈസി, തൗഖീർ റാസ, സാജിദ് റാഷിദി, അമാനത്തുല്ല ഖാൻ, വാരിസ് പത്താൻ എന്നിവർക്കെതിരേ കേസെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.


ഹരിദ്വാറിലെയും ഡൽഹിയിലെയും മുസ് ലിം വംശഹത്യാ ആഹ്വാനങ്ങൾക്കെതിരേ മാധ്യമപ്രവർത്തകൻ ഖുർബാൻ അലി, പട്‌ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജനാ പ്രകാശ് എന്നിവർ സമർപ്പിച്ച ഹരജികൾ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരിഗണനയിലുണ്ട്. ഈ കേസിലേക്കാണ് ഹിന്ദുസേനാ നേതാവ് ഇടപെടൽ ഹരജി സമർപ്പിച്ചത്.
ഹിന്ദുക്കൾ നടത്തിയ ധർമ സൻസദിലെ കാര്യങ്ങളിൽ എതിർപ്പുന്നയിക്കാൻ മുസ് ലിമായ ഖുർബാൻ അലിക്ക് അധികാരമില്ലെന്ന് ഹരജിയിൽ പറയുന്നു. ഹിന്ദു ആത്മീയ നേതാക്കളെ വിവാദത്തിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ധർമ സൻസദ് നടത്തിയ ഹിന്ദു ആത്മീയ നേതാക്കൾ ഏതെങ്കിലും മതവിഭാഗത്തെയോ വിശ്വാസത്തെയോ മോശമായി കാണുന്നവരല്ല. ഹിന്ദു സംസ്‌കാരത്തെയും നാഗരികതയെയും ചോദ്യം ചെയ്തവർക്ക് മറുപടി നൽകുക മാത്രമാണ് ധർമ സൻസദിലുണ്ടായത്. അതിനെ വിദ്വേഷ പ്രസംഗമായി കണക്കാക്കരുത്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും ഭരണഘടന തുല്യത ഉറപ്പുവരുത്തുന്നുണ്ടെന്നും ഹിന്ദുസേനാ നേതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ് ലിംകൾക്ക് അനുകൂലമായി സംസാരിക്കുന്നുവെന്നാരോപിച്ച് 2011ൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ ഓഫീസിൽക്കയറി മർദിച്ചയാളാണ് ഹരജിക്കാരനായ ഹിന്ദുസേനാ ദേശീയ പ്രസിഡൻ്റ് വിഷ്ണു ഗുപ്ത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago