HOME
DETAILS

ജുഡീഷ്യറിക്ക് ചുറ്റും വട്ടമിട്ടുപറക്കുന്ന നിത്യവ്യവഹാരികള്‍

  
backup
March 16, 2021 | 3:56 AM

35132525142

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കോലാഹലങ്ങള്‍ക്കിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയതാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് ഹരജികള്‍. രണ്ട് ഹരജികളും ഇന്ത്യന്‍ ഭരണഘടന മുസ്‌ലിം ന്യൂനപക്ഷത്തിന് അനുവദിച്ച അവകാശാധികാരങ്ങള്‍ എടുത്തുകളയാനുള്ള സംഘ്പരിവാറിന്റെ തീവ്രശ്രമത്തിന്റെ ഭാഗമാണ്. അശ്വനി കുമാര്‍ ഉപാധ്യായ എന്ന ബി.ജെ.പി വക്താവിനെയാണ് ഇതിലേക്ക് പതിവായി ബി.ജെ.പി ഉപയോഗിച്ചു പോരുന്നത്. ഇപ്പോഴത്തെ രണ്ട് ഹരജികളുടെയും പിന്നില്‍ അശ്വനി കുമാര്‍ ഉപാധ്യായ തന്നെയാണുള്ളത്.
മുസ്‌ലിം ശരീഅത്ത് നിയമത്തിനെതിരേയും ഏക സിവില്‍ കോഡ് നടപ്പാക്കാത്തതിനെതിരേയും ഹരജികളുമായി നിരന്തരം സുപ്രിം കോടതിയെ സമീപിച്ചുകൊണ്ടിരിക്കുന്ന സ്ഥിരം വ്യവഹാരിയാണ് അശ്വനി കുമാര്‍ ഉപാധ്യായ. ഇയാളുടെ നിരവധി ഹരജികള്‍ പല ഘട്ടങ്ങളിലായി സുപ്രിം കോടതി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ അതൊന്നും സംഘ്പരിവാറിനെയോ അശ്വനി കുമാറിനെയോ പിന്തിരിപ്പിക്കുന്നില്ല.
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ലക്ഷ്യമിട്ട് വിവിധ ഹരജികള്‍ ഇയാള്‍ ഇതിനകം സുപ്രിം കോടതിയില്‍ നല്‍കിയിട്ടുണ്ട്. കോടതി ഇയാളെ ശല്യക്കാരനായ വ്യവഹാരി എന്ന നിലയില്‍ വിധി പുറപ്പെടുവിക്കാത്തതിന്റെ ധൈര്യത്തിലാണ് അശ്വനി കുമാര്‍ പിന്നെയും പിന്നെയും മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരേ സുപ്രിം കോടതിയെ സമീപിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വ്യക്തിനിയമം സംബന്ധിച്ച നാലു ഹരജികളാണ് അശ്വനി കുമാര്‍ ഉപാധ്യായ സുപ്രിം കോടതിയില്‍ നല്‍കിയത്.


ഇയാള്‍ നല്‍കിയ രണ്ട് ഹരജികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രിം കോടതി പരിഗണനയ്‌ക്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. അതില്‍ ആദ്യത്തേതാണ് രാജ്യത്തെ പിന്തുടര്‍ച്ചാവകാശവും അനന്തരാവകാശവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കണമെന്നാവശ്യപ്പെടുന്ന ഹരജി. പിന്നാലെ ഉപാധ്യായയുടെ മറ്റൊരു ഹരജിയും സുപ്രിം കോടതി കഴിഞ്ഞ ദിവസം പരിഗണനയ്‌ക്കെടുക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന 1991ലെ നിയമം എടുത്തുകളയണമെന്നായിരുന്നു ഈ ഹരജിയിലെ പ്രധാന ആവശ്യം. രണ്ട് ഹരജികളിലും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിവയുടെ നിലപാട് ആരാഞ്ഞ് നോട്ടിസ് അയച്ചിരിക്കുകയാണ്. അനന്തരാവകാശ സ്വത്ത് വിഭജനത്തില്‍ ലിംഗ- മത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്നാണ് ആദ്യത്തെ ഹരജിയില്‍ ബി.ജെ.പി വക്താവിന്റെ മുഖ്യ ആവശ്യം. നേരത്തെ ഇയാള്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു പോന്നിരുന്ന ഏക സിവില്‍ കോഡിന്റെ മറ്റൊരു പതിപ്പ്.
ബുദ്ധ, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും ക്രിസ്ത്യന്‍, പാഴ്‌സി, ജൂത മതവിഭാഗങ്ങള്‍ 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവുമാണ് പിന്തുടരുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ ശരീഅത്ത് നിയമമാണ് ഇന്ത്യയില്‍ പിന്തുടരുന്നത്. ഇത് അശ്വനി കുമാര്‍ ഉപാധ്യായയെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനാലാണ് എല്ലാവര്‍ക്കും പിന്തുടര്‍ച്ചാവകാശ നിയമം തുല്യമാക്കണമെന്ന ആവശ്യവുമായി വരുന്നത്. പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ മറവില്‍ ഏക സിവില്‍ കോഡ് ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണിവിടെ.


ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന 1991ലെ നിയമം എടുത്തുകളയുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാണ് തന്റെ രണ്ടാമത്തെ ഹരജിയിലൂടെ അശ്വനികുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടിരിക്കുന്നത്. ബാബരി മസ്ജിദിനു ശേഷം സംഘ്പരിവാര്‍ തകര്‍ക്കാന്‍ അടയാളപ്പെടുത്തിയവയാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനോടടുത്തുള്ള ജ്ഞാന്‍വ്യാപി പള്ളിയും മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളിയും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നോ അതിനു


ശേഷമോ ആരുടെ കൈവശമാണോ ഓരോ ആരാധനാലയങ്ങളുമുള്ളത് അതില്‍ അവര്‍ക്കു മാത്രം അവകാശം നല്‍കുന്നതും യാതൊരു കാരണവശാലും മാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതുമാണ് 1991ലെ ആരാധനാലയ നിയമം. എന്നാല്‍, കൃഷ്ണഭഗവാന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന സ്ഥലം തിരിച്ചുകിട്ടാനായി അവര്‍ സമരം ചെയ്തുവരികയാണ്. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചു പോന്നതിന്റെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് പൊളിച്ച് അവിടെ ശ്രീരാമ ക്ഷേത്രം പണിയുവാന്‍ നിയമത്തില്‍ ഇളവുണ്ടായി. അതുപോലെ മഥുരയിലെ ശ്രീകൃഷ്ണണന്റ ജന്മസ്ഥലവും വീട്ടുകിട്ടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.


സംഘ്പരിവാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു പോരുന്നതാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രത്തോടും മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോടും ചേര്‍ന്ന് നില്‍ക്കുന്ന മുസ്‌ലിം പള്ളികള്‍ പൊളിച്ചുകളയണമെന്നത്. വിശ്വാസത്തെയാണ് ഇതിനെല്ലാം സംഘ്പരിവാര്‍ കൂട്ടുപിടിക്കുന്നത്. അല്ലാതെ ഭൂമിയുടെ അവകാശത്തിന്മേലുള്ള തെളിവുകളല്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് ഉത്തരവ് നല്‍കാനാകുമോ?. പറ്റില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ബാബരി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമായി കണ്ട സുപ്രിം കോടതി, പള്ളി പൊളിച്ചു കളഞ്ഞിടത്താണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതിനാല്‍, അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ശ്രീരാമ ക്ഷേത്രം പണിയാമെന്ന് ഉത്തരവിടുകയായിരുന്നു.


മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് അവിടെയുള്ള പള്ളിയെന്നാണ് സംഘ്പരിവാറിന്റെ മറ്റൊരു വിശ്വാസം. വിശ്വാസങ്ങളെ അടിസ്ഥാനമാക്കി വിധി പ്രസ്താവങ്ങള്‍ വരുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ ഭാവി ആശങ്കപ്പെടുത്തുന്നതാണ്. അതേപോലെ സിവില്‍ നിയമങ്ങള്‍ ഏകീകരിച്ച് ഏക സിവില്‍ കോഡ് നിയമം നടപ്പാക്കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനായി ഇത്തരം ആവശ്യങ്ങള്‍ കോടതിയില്‍ കൊണ്ടുവരുന്നതും ആശങ്കയുളവാക്കുന്നതാണ്. ഭരണഘടനയെ അപ്രസക്തമാക്കി ജുഡീഷ്യറിയില്‍ ഇത്തരം ആവശ്യങ്ങള്‍ ഒളിച്ചുകടത്താന്‍ ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വേണം ഇത്തരം ഹരജികളെയെല്ലാം കാണാന്‍ . അതിലെ കരുക്കളാണ് എന്നോ ശല്യക്കാരനായ വ്യവഹാരിയായിത്തീരേണ്ട അശ്വനികുമാര്‍ ഉപാധ്യായയെ പോലുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  12 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  12 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  12 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  12 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  12 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  12 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  12 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  12 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  12 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  12 days ago