ഇരട്ടവോട്ട്: ചെന്നിത്തല പറഞ്ഞത് കോണ്‍ഗ്രസുകാരുടെ കാര്യമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ഇരട്ടവോട്ട് കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കാര്യമാണ് പ്രതിപക്ഷനേതാവ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷനേതാവ് രമേശ് ചെത്തിത്തല ഉയര്‍ത്തിയ ഇരട്ടവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാനിടയാക്കിയത് യു.ഡി.എഫിനായുള്ള ഒത്തുകളിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ത്തത്. കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്.
എല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കട്ടെ. രാഹുല്‍ ഗാന്ധി മാന്യനായ ദേശീയ നേതാവാണ്. കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ഒരേ നയം തുടരുന്നത്. അതിനെ എപ്പോഴും എതിര്‍ത്തിട്ടുള്ള കക്ഷിയാണ് സി.പി.എം. അത്തരത്തിലുള്ള പാര്‍ട്ടിയുടെ പ്രതിനിധിയായ താനും നരേന്ദ്രമോദിയും എങ്ങനെയാണ് ഒരേ നയക്കാരായി മാറുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്‍.എസ്.എസിന് വിമര്‍ശിക്കേണ്ട ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല.
വസ്തുതകള്‍ ഇല്ലാത്ത വിമര്‍ശനം ജനങ്ങള്‍ സ്വീകരിക്കില്ല. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് നേതൃത്വം നല്‍കും.ബി.ജെ.പിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥ പ്രശ്‌നമാണ്. പ്രാദേശികമായി വോട്ട് കോണ്‍ഗ്രസിന് നല്‍കാന്‍ പോകുന്നതിന്റെ തെളിവാണത്.
യു.ഡി.എഫിന് വേണ്ടി ഒത്തുകളി നടക്കുന്നുണ്ടെന്നും അത് പിന്നീട് തെളിയുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."