ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര് അന്തരിച്ചു
കുമ്പള: കാന്തപുരം വിഭാഗം പണ്ഡിത സഭ ഉപാധ്യക്ഷന്‍ ഷിറിയ എം അലിക്കുഞ്ഞി
മുസ്ലിയാര് (86) നിര്യാതനായി. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1935 മാര്‍ച്ച് നാലിന് കാസര്‍കോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പിതാവ്: അബ്ദു റഹ്മാന് ഹാജി. മാതാവ്: മര്‍യം. പരമ്പരാഗത (മുഅദ്ദിന് ) മുക്രിമാരാണ് ഉസ്താദിന്റെ പിതൃകുടുംബം. സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന് ഹാജി, മുഹമ്മദ് അബൂബക്കര്‍ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.ഭാര്യ: മര്യംഹജ്ജുമ്മ
മക്കള്‍:അബ്ദുറഹ്മാന് നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്, ഹാഫിള് അന്‍വര്‍ അലി സഖാഫി, ആയിഷ, സൈനബ, കുബ്റ, റാബിഅഖബറടക്കം: ഇന്ന് ശനിയാഴ്ച 4 മണിക്ക് ഷിറിയയില്‍.
പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥന്. ഒളയം മുഹ്യുദ്ദീന്‍ മുസ്ലിയാരില്‍ നിന്നാണ് ദര്‍സാരംഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."