HOME
DETAILS

ചരിത്രത്തെ തമസ്കരിക്കുന്ന ഗവേഷണ കൗൺസിൽ

  
backup
March 29 2022 | 04:03 AM

suprabhaatham-editorial-29-march-2022


ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ) സംഘ്പരിവാർ ആശയങ്ങൾക്ക്ചരിത്രഭാഷ്യം ചമയ്ക്കുന്ന തിരക്കിലാണിപ്പോൾ. ഇതുവഴി ഐ.സി.എച്ച്.ആറിന്റെ വിശ്വാസ്യത തകർക്കുകയാണ് തലപ്പത്ത് ഇരിക്കുന്നവർ. ഹിജാബ്, മുത്വലാഖ്, പൗരത്വ നിയമ ഭേദഗതി, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങി മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഭരണഘടനാവകാശങ്ങൾ ഒരു വശത്ത് ഹനിച്ചുകൊണ്ടിരിക്കുമ്പോൾ, മറുവശത്ത് ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ മുസ്‌ലിംകൾ വഹിച്ച ക്രിയാത്മക പങ്കിനെ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുന്നതിലും വ്യാപൃതരാണ്.


മലബാർ സമരം സ്വാതന്ത്ര്യ സമരമല്ലെന്ന സംഘ്പരിവാർ നിലപാടിന് സാധൂകരണം നൽകിയിരിക്കുകയാണിപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരടക്കമുള്ള 387 സ്വാതന്ത്ര്യ സമര ഭടന്മാരെയാണ് മലബാർ സമരം സ്വാതന്ത്ര്യ സമരമല്ലെന്ന വ്യാഖ്യാനം സ്വീകരിച്ച് സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്നു ഒഴിവാക്കാനുള്ള ശുപാർശയ്ക്ക് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നിഘണ്ടു (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പിൽ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം ചിന്തി മരിച്ച മേൽപ്പറഞ്ഞ മുസ്‌ലിം നേതാക്കളുടെ പേരുകൾ ഉണ്ടായിരിക്കില്ല. ഇത്തരമൊരു റിപ്പോർട്ടെഴുതാൻ ഐ.സി.എച്ച്.ആർ നിയോഗിച്ച മൂന്നംഗ സമിതിയിൽ മലയാളിയും കോട്ടയം സി.എം.എസ് കോളജ് അധ്യാപകനുമായിരുന്ന സി.ഐ ഐസക്കും ഉണ്ടായിരുന്നു. ഐസക്ക് അടക്കമുള്ള ഓം ജി ഉപാധ്യായ് (ഐ.സി.എച്ച്.ആർ. ഡയരക്ടർ), ഡോ. ഹിമാൻ ഷു (ഐ.സി.എച്ച്.ആർ അംഗം) എന്നിവരടങ്ങുന്ന സമിതിയാണ് സംഘ്പരിവാർ അനുകൂല റിപ്പോർട്ടെഴുതി സമർപ്പിച്ചത്. 2018 മാർച്ച് മാസത്തിൽ ഡൽഹിയിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ കാർമികത്വത്തിൽ നടന്ന 'ജ്ഞാൻ സംഘം' പഠനശിബിരത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയാണ് ഐ.സി.എച്ച്.ആർ ചെയർമാനായ സുദർശൻറാവു. പ്രസ്തുത റാവുവാണ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അതുപോലെ അംഗീകരിക്കുകയും ചെയ്തു.


1921ൽ മലബാറിൽ നടന്നത് സ്വാതന്ത്ര്യ സമരമല്ലെന്നും വർഗീയ കലാപമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. അങ്ങനെയായിരുന്നെങ്കിൽ നിരവധി ഹിന്ദുക്കളും മുസ്‌ലിംകളും അത്തരമൊരു വർഗീയ കലാപത്തിൽ കൊല്ലപ്പെടുമായിരുന്നുവല്ലൊ. അവരുടെ പേരുവിവരങ്ങൾ ഐ.സി.എച്ച്.ആർ നിയോഗിച്ച സമിതി പുറത്തുവിടേണ്ടതായിരുന്നില്ലേ. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ടായാലും ചരിത്രമായാലും രചിക്കേണ്ടത്.
ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ല മലബാർ സമരമെന്നാണ് സമിതിയുടെ 'കണ്ടെത്തൽ'. തടവുകാരിൽ ഏറെ പേരും കോളറ പിടിച്ചാണത്രെ മരിച്ചത്. അതുകൊണ്ട് അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ലെന്നുമാണ് സമിതിയുടെ വാദം. ഈ അബദ്ധ നിഘണ്ടു പുറത്തിറങ്ങുമ്പോൾ ബാലിശങ്ങളായ ഇത്തരം കാരണങ്ങൾ നിരത്തിയാകും മലബാറിലെ ധീര രക്തസാക്ഷികളെ ഒഴിവാക്കിയിട്ടുണ്ടാവുക. ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യത്തിൽ നിന്നാണ് വാരിയംകുന്നത്തിന്റേതടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ സമിതിയുടെ റിപ്പോർട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സമിതി അംഗമായ സി.ഐ ഐസക്ക് പുറത്ത് വിട്ടപ്പോൾ തന്നെ ഐ.സി.എച്ച്.ആർ മുൻ ചെയർമാനും പ്രമുഖ ചരിത്രകാരനുമായ എം.ജി.എസ് നാരായണൻ സമിതിയുടെ നിഗമനങ്ങളെ തള്ളിക്കളഞ്ഞതാണ്. ചരിത്രത്തിന്റെ പിൻബലമില്ലാത്തതാണ് മലബാറിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് നീക്കാനെടുത്ത തീരുമാനമെന്നും അന്നുതന്നെ എം.ജി.എസ് വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം തീരുമാനങ്ങളിൽനിന്ന് ചരിത്രകാരന്മാർ ഒഴിഞ്ഞുനിൽക്കേണ്ടതാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനേ ഇത്തരം നടപടികൾ ഉതകൂവെന്നും അന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാൻ പുതിയ തെളിവുകൾ തേടേണ്ട ആവശ്യമില്ലെന്നു ചരിത്രകാരനും കാലക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പും അന്ന് വ്യക്തമാക്കിയതാണ്. സമിതിയുടെ 'കണ്ടെത്തലിനെ'തിരേ പ്രമുഖ ചരിത്രകാരന്മാരും സംഘടനകളും രംഗത്തിറങ്ങുകയുമുണ്ടായി.


മുസ്‌ലിം ഐഡന്റിറ്റി ഇന്ത്യാ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കാൻ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാർ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. ഏറ്റവുമവസാനമായി കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പുസുൽത്താനെ പ്രകീർത്തിക്കുന്ന പാഠഭാഗങ്ങൾ നീക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചിരിക്കുന്നു. കർണാടകയിലെ ക്ഷേത്രോത്സവങ്ങളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തുന്നു. മൂകാംബിക ക്ഷേത്രത്തിൽ സന്ധ്യാനേരത്തെ കീർത്തനാലാപനത്തിൽ നിന്ന് ടിപ്പുസുൽത്താനെ പുകഴ്ത്തുന്ന ഭാഗം ഒഴിവാക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് സംഘ്പരിവാർ ആവശ്യപ്പെടുന്നു. ധ്രുവീകരണം എളുപ്പമാക്കാൻ കശ്മിർ ഫയൽസ് എന്ന സിനിമക്ക് ഭരണകൂടം അമിതമായ പ്രാധാന്യവും നികുതി ഇളവും നൽകുന്നു. ഗുജറാത്ത് ഫയൽസ് എന്ന പേരിൽ സിനിമ പോയിട്ട് ഡോക്യുമെൻ്ററി തയാറാക്കാൻ പോലും ഭരണകൂടം അനുവദിക്കുമോ?
സാംസ്ക്കാരികമായും ചരിത്രപരമായും മുസ്‌ലിംകളെ ഇന്ത്യയുടെ മനസിൽനിന്ന് തുടച്ചുനീക്കി അവരെ വെറുപ്പിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിതെല്ലാം. ജർമനിയിൽ ഹിറ്റ്ലർ നടപ്പാക്കിയതും ഇത് തന്നെയായിരുന്നു. ജൂതരെക്കുറിച്ചുള്ള വെറുപ്പ് ജർമൻ രക്തധമനികൾ പടർത്തുന്നതിൽ ഹിറ്റ്ലർ വിജയിച്ചു. കൂട്ടക്കുരുതികൾക്ക് ജൂതർ ഇരയായപ്പോൾ അതുവരെ ഒരു കുടുംബം പോലെ പരസ്പരം സഹകരിച്ച് ജീവിച്ച അയൽപക്കക്കാർ പോലും ജൂതരുടെ സഹായത്തിനെത്തിയില്ല. ജൂതരെക്കുറിച്ചുള്ള വെറുപ്പ് അത്രമേൽ ജർമൻ ജനതയിൽ കുത്തിവയ്ക്കാൻ ഹിറ്റ്ലർക്ക് കഴിഞ്ഞിരുന്നു.
ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനവുമായിട്ടായിരിക്കും കലാശിക്കുക എന്ന ആപ്തവാക്യമുണ്ടെങ്കിലും ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത് അത്തരമൊരു പ്രഹസനത്തിനുള്ള ശ്രമങ്ങളാണ്. ഇതിനെതിരേ പ്രതിരോധം തീർക്കേണ്ട മതേതര ജനാധിപത്യ രാഷ്ട്രീയപാർട്ടികളെന്ന് പറയപ്പെടുന്നവരെല്ലാം മൗനത്തിലോ സംഘ്പരിവാറിനോട് മത്സരിക്കാനെന്നവണ്ണം മൃദുഹിന്ദുത്വ നിലപാടിലോ ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago