HOME
DETAILS

മദ്യനയത്തിനെതിരേ സി.പി.ഐ; പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി

  
backup
March 31, 2022 | 8:19 PM

state-kerala-cpi-13454135465

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ അതൃപ്തി പ്രകടമാക്കി സി.പി.ഐ നേതാക്കള്‍. മദ്യനയം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും ആവശ്യപ്പെട്ടു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചതിലാണ് സി.പി.ഐ നേതാക്കളുടെ അതൃപ്തി.
മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതെന്നായിരുന്നു മുന്നണി കണ്‍വിനര്‍ എ. വിജയരാഘവന്റെ ന്യായീകരണം.

എന്നാല്‍ മുന്നണിയുടെ നയത്തിനു വിരുദ്ധമായ നിലപാടാണ് പുതിയ മദ്യനയത്തില്‍ സ്വീകരിച്ചതെന്നാണ് സി.പി.ഐയുടെ വാദം. സി.പി.ഐ അനുകൂല ചെത്തുതൊഴിലാളി യൂനിയന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളൊന്നും പുതിയ മദ്യനയത്തില്‍ പരിഗണിച്ചിട്ടുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നാണ് എ.ഐ.ടി.യു.സി നിലപാട്. ഇക്കാര്യം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആലപ്പുഴയില്‍ തുറന്നുപറയുകയും ചെയ്തു.
രാജേന്ദ്രന്റെ അഭിപ്രായം ശരിവച്ചുകൊണ്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പ്രതികരിച്ചത്. മദ്യനയം സംബന്ധിച്ച് രാജേന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. പരമ്പാരഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് മേഖലയെ അവഗണിക്കുകയും വീര്യം കൂടിയ വിദേശമദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്ന് കെ.പി രാജേന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. വിദേശമദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. പൂട്ടിയ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന സര്‍ക്കാര്‍ പൂട്ടിയ വിദേശമദ്യഷാപ്പുകള്‍ തുറക്കുമെന്നാണ് മദ്യനയത്തില്‍ പറയുന്നത്. ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  a day ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  a day ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  a day ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  a day ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  a day ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  a day ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  a day ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  a day ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  a day ago