HOME
DETAILS

അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തിയാല്‍ തിരിച്ചടിക്കും; ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്

  
backup
February 08 2023 | 05:02 AM

if-china-threatens-our-sovereignty-we-will-act-biden

വാഷിങ്ടണ്‍: സംശയാസ്പദമായ ചൈനീസ് ചാര നിരീക്ഷണ ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു. അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണി ഉയര്‍ത്തിയാല്‍ തിരിച്ചടി നല്‍കാന്‍ മടിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ചൈനയ്‌ക്കെതിരേ യു.എസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പാര്‍ലമെന്റ് അംഗങ്ങളുടെ വാര്‍ഷിക യോഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയുടെ മുഖ്യ എതിരാളിയായി പരക്കെ വീക്ഷിക്കപ്പെടുന്ന ചൈനയ്‌ക്കെതിേെര കടുത്ത നിലപാട് സ്വീകരിക്കാന്‍ ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളും പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. സൈനിക, സാങ്കേതികവിദ്യ, സഖ്യങ്ങള്‍ എന്നിവയിലെ യു.എസ് നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ടെന്ന് ബൈഡന്‍ എം.പിമാരെ ഓര്‍മിപ്പിച്ചു. എന്നാല്‍ ചൈനയുമായുള്ള സഹകരണത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ ആകാശത്ത് കണ്ടെത്തിയതിനു പിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

ബൈഡന്റെ ഉത്തരവനുസരിച്ച് ബലൂണ്‍ യു.എസ് വ്യോമസേന വെടിവച്ച് വീഴ്ത്തിയിരുന്നു. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ആണിതെന്നും സൈനിക ലക്ഷ്യമില്ലെന്നും ചാര നിരീക്ഷണം നടത്തിയിട്ടില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. ഇത് യു.എസ് വിശ്വാസത്തിലെടുത്തിട്ടില്ല. ബലൂണില്‍ നിന്ന് ലഭിച്ച ഉപകരണങ്ങളും മറ്റും യു.എസ് പരിശോധിച്ചുവരികയാണ്.

'ഞങ്ങള്‍ മത്സരമാണ് തേടുന്നത്, സംഘര്‍ഷമല്ല' എന്ന് കഴിഞ്ഞ നവംബറില്‍ നടത്തിയ വിശദമായ കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് താന്‍ പറഞ്ഞതായി ബൈഡന്‍ യോഗത്തില്‍ വിശദീകരിച്ചു. ചൈനയുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍ അമേരിക്കക്കാര്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ബൈഡന്‍ ആഹ്വാനം ചെയ്തു.

ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ ബൈഡന്‍ സൂചിപ്പിച്ച ചുരുക്കം ചില വിദേശ നയ വിഷയങ്ങളില്‍ ഒന്നാണ് ചൈന. ഉക്രൈനിന് ദീര്‍ഘകാല പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം, ഇറാന്‍, ഉത്തരകൊറിയ, തുര്‍ക്കിയിലും സിറിയയിലുമുണ്ടായ വിനാശകരമായ ഭൂകമ്പം എന്നിവയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ല.


ചൈന ചര്‍ച്ച നിരസിച്ചതായി പെന്റഗണ്‍

നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ട ദിവസം പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്‌ഗെയുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതായി യു.എസ് പ്രതിരോധ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ വെളിപ്പെടുത്തി.

ഫെബ്രുവരി നാലിന് ശനിയാഴ്ച, ചൈനീസ് ബലൂണ്‍ താഴെയിറക്കാന്‍ നടപടി സ്വീകരിച്ച ഉടന്‍ സുരക്ഷിതമായ കോളിനുള്ള അഭ്യര്‍ത്ഥന യു.എസ് നടത്തി. എന്നാല്‍ ബീജിങ് നിരസിക്കുകയായിരുന്നുവെന്നും തുറന്ന ആശയവിനിമയത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും പാറ്റ് റൈഡര്‍ പറഞ്ഞു.

യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മധ്യഭാഗത്ത്, നിരവധി രഹസ്യ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ സാവധാനം നീങ്ങുകയായിരുന്ന ബലൂണ്‍ കിഴക്കന്‍ തീരത്തേക്ക് എത്തിയപ്പോള്‍ യുദ്ധവിമാനം ഉപയോഗിച്ച് സുരക്ഷിതമായി കടലില്‍ വീഴ്ത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago