സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പ്, കളങ്കമുണ്ടാക്കുന്നവരേ ചുമക്കില്ല, ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തന്റെ ഓഫിസിനും വകുപ്പിനും കളങ്കമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവരേ ചുമക്കേണ്ട യാതൊരു ബാധ്യതയും സര്‍ക്കാരിനില്ല. അത്തരക്കാര്‍ക്കെതിരേ ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല, ജീവനക്കാരില്‍ ഏറെപ്പേരും അര്‍പ്പണബോധമുള്ളവരാണ്. എന്നാല്‍ ലാഭമുണ്ടാക്കാനുള്ള അവസരമാണിതെന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്ന് കരുതരുത്. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലിവാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്. അത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ അന്വേഷണവും നടത്തുന്നുണ്ട്. ആരും രക്ഷപ്പെടുമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനും പാര്‍ട്ടിക്കും അതിലുപരി മുഖ്യമന്ത്രിയുടെ ഓഫിസിനുതന്നെ കനത്ത തിരിച്ചടിയാണ് ഈ സംഭവമുണ്ടാക്കിയത്.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളില്‍ പോലും ഒരേ ഏജന്റിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടര്‍ തന്നെ നിരവധി പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."