യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു
യുവ സംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കവരെയാണ് മരണം. ബാലതാരമായും മനു ജെയിംസ് അഭിനയിച്ചിട്ടുണ്ട്.
അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാന്‍സി റാണി എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു മനു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതിനിടയിലാണ് മരണം.
സാബു ജെയിംസിന്‍റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തെത്തിയ അയാം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മനു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ നടക്കും. നൈന മനു ജെയിംസ് ആണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."