HOME
DETAILS
MAL
എയിംസ്: നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍
backup
April 26 2022 | 15:04 PM
തിരുവനന്തപുരം: കേരളത്തില്‍ എയിംസിന് അനുമതി നല്കിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി കൈമാറാന്‍ അനുമതി നല്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.
കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ആരോഗ്യ വകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന് എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തില്‍ തത്വത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."