മലയാളിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി
കാസര്‍കോട്; ഉദുമ സ്വദേശിയെ കപ്പലില്‍ നിന്നു കാണാതായി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ (44) കാണാതായെന്നാണ് കപ്പല്‍ കമ്പനിയില്‍ നിന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. കമ്പനി അധികൃതര്‍ ഭാര്യ ഷാനിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പ്രശാന്തിനെ കാണാതായ വിവരം കമ്പനി മുംബൈയിലെ ഡയരക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിനെയും അറിയിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള സിനര്‍ജി ഷിപ്പിങ് മാനേജ്മെന്റ് കമ്പനിയുടെ കപ്പലില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഏപ്രില്‍ 20നാണ് പ്രശാന്ത് മംഗളൂരില്‍ നിന്ന് വിമാനമാര്‍ഗം മുംബൈക്കു പോയത്.
കമ്പനിയുടെ ജന്‍കോ എന്റര്‍പ്രൈസസ് എന്ന ചരക്ക് കപ്പലില്‍ ഏബിള്‍ സീമാനായി ജോലിയില്‍ പ്രവേശിക്കാന്‍ 23നു മുംബൈയില്‍ നിന്നു സിംഗപ്പൂരിലേക്കു യാത്രതിരിച്ചു. 24നു കപ്പലില്‍ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്ക്കാനാണ് കപ്പല്‍ സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരില്‍ നിന്നു ശ്രീലങ്കന്‍ തീരം വഴി സൂയസ് കനാലിലൂടെ ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെയാണു പ്രശാന്തിനെ കാണാതായതെന്നാണു വിവരം.
സ്വന്തമായി സിം കാര്‍ഡ് ഇല്ലാത്തതിനാല്‍ സഹപ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് കഴിഞ്ഞ 28ന് പ്രശാന്ത് വീട്ടുകാരോടു സംസാരിച്ചിരുന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിക്കും ഡയരക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനും പ്രശാന്തിന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."