45ന് താഴെയുള്ളവരുടെ വാക്സിനേഷന്‍; സർക്കാർ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപരം; 45 നു താഴെ പ്രായമുള്ള ഗുരുതര രോഗബാധിതരുടെ കൊവിഡ് വാക്‌സിനേഷന് നാളെ മുതല്‍. ഒന്നും രണ്ടും ഡോസിനായി ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനുള്ള വ്യക്തമായ മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഗുരുതര ഹൃദ്രോഗമുള്ളവര്‍, അര്‍ബുദ ബാധിതര്‍, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവര്‍, എച്ച്. ഐ.വി ബാധിതര്‍,ഗുരുതരാവസ്ഥയില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികില്‍സ തേടുന്നവര്‍, പക്ഷാഘാതമുണ്ടായവര്‍, വൃക്ക-കരള്‍ രോഗികള്‍, അവയവ മാറ്റീ നടത്തിയവര്‍, ഗുരുതര ശ്വാസകോശ രോഗികള്‍ തുടങ്ങി 20 രോഗാവസ്ഥകളുള്ളവര്‍ക്കാണ് ആദ്യം ഘട്ടത്തില്‍ കുത്തിവെയ്പ്പ് നല്‍കുക.
33,500ാളം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ഗണനക്ക് അര്‍ഹതയില്ലെന്ന് കണ്ട് ആയിരത്തോളം അപേക്ഷകള്‍ തള്ളിയിട്ടുണ്ട്. വാക്‌സിനേഷനായി സംസ്ഥാനം പ്രത്യേക മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം മുന്‍ഗണന ലഭിച്ചവര്‍ക്ക് വാക്‌സിനെടുക്കേണ്ട തിയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് എസ്എംഎസിലൂടെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."