HOME
DETAILS
MAL
കൊടകര കുഴല്‍പ്പണകേസ്: പ്രതികള്‍ക്കായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബി.ജെ.പി; കൂടുതല്‍ തെളിവുകള്‍ പുറത്ത്
backup
May 27 2021 | 06:05 AM
തൃശൂര്‍: കൊടകര കുഴല്‍പ്പണകവര്‍ച്ച കേസില്‍ ബി.ജെ.പി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുഴല്‍പണം കൊണ്ടുവന്നവര്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍മുറി ബുക്ക് ചെയ്തതും പണം അടച്ചതും ബി.ജെ.പിയാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരന് ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. പണം എത്തിച്ച ഷംജീറിന് തൃശൂര്‍ എംജി റോഡിലെ ഹോട്ടലിലാണ് മുറി എടുത്ത് നല്‍കിയത്.
അതേസമയം കേസില്‍ ബിജെപി നേതാക്കളായ ധര്‍മരാജനെയും സുനില്‍ നായിക്കിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."