HOME
DETAILS
MAL
ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; ഇളവുണ്ടാകും
backup
May 29 2021 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച്ച കൂടി നീട്ടിയേക്കും.
രോഗവ്യാപനം നിയന്ത്രണവിധേയമായെങ്കിലും മരണസംഖ്യ ഓരോ ദിവസവും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധ സമിതി സര്‍ക്കാരിന് നല്കുന്ന മുന്നറിയിപ്പ്.
സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ കടകളില്‍ തിരക്കുണ്ടാകാനുള്ള സാധ്യതയും സര്‍ക്കാര്‍ കാണുന്നുണ്ട്. കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരും ആരോഗ്യ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുമെന്ന വാദവുമുണ്ട്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പൂര്‍ണലോക്ക്ഡൗണ്‍ എന്ന നിര്‍ദേശവും ഉയരുന്നുണ്ട്. നിലവില്‍ മെയ് 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്നോ നാളെയോ ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."