
ഒറ്റ പെൻഷൻ കേരളത്തിലും വേണം
ഗിരീഷ് കെ. നായർ
ഒറ്റ പെൻഷനിലൂടെ വിപ്ലവകരമായ മാറ്റത്തിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യസഭാംഗമായോ ലോക്‌സഭാംഗമായോ സേവനമനുഷ്ഠിച്ച ജനപ്രതിനിധിക്ക് ഇനി ഒരു പെൻഷൻ മാത്രമേ ലഭിക്കൂ എന്ന തീരുമാനം കാലിയാവുന്ന ഖജനാവിനെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന് ആക്കം കൂട്ടും. എം.പിമാരുടെ ശമ്പളം, അലവൻസ് കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രൊഫ. റീത്ത ബഹുഗുണയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സംയുക്ത സമിതിയുടെ ശുപാർശയാണ് ലോക്‌സഭ അംഗീകരിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
എം.പിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ടാലും പെൻഷന് അർഹത ഒരുതവണ മാത്രം എന്നതാണ് മാറ്റം. 25000 രൂപ പെൻഷൻ. കൂടുതലുള്ള അഞ്ചു വർഷത്തിനുമേലുള്ള ഓരോ വർഷത്തിനും രണ്ടായിരം രൂപയും ലഭിക്കും. എം.പി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുമ്പോൾത്തന്നെ സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ കോർപറേഷന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പദവികളിലുണ്ടെങ്കിൽ പെൻഷൻ ലഭിക്കുകയുമില്ല. അത്തരം പദവികളിൽ നിന്നുള്ള പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും എം.പി പെൻഷൻ ലഭിക്കില്ല. പെൻഷൻ ലഭിക്കുന്നതിനുവേണ്ടി നൽകുന്ന സത്യവാങ്മൂലത്തിൽ മറ്റ് പദവികൾ വഹിക്കുന്നില്ലെന്നും മറ്റ് പെൻഷനുകൾ സ്വീകരിക്കുന്നില്ലെന്നും വ്യക്തമാക്കേണ്ടതുണ്ട്.രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ-ലോക്‌സഭ അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവർക്കും മുൻ എം.പി എന്ന നിലയിലുള്ള പെൻഷൻ ലഭിക്കില്ലെന്ന് മുമ്പ് വ്യവസ്ഥയുണ്ടായിരുന്നു. ഇത് പുതിയ വിജ്ഞാപനത്തിലുമുണ്ട്.
2017-18 വർഷം എം.പിമാർക്ക് പെൻഷൻ നൽകാൻ വേണ്ടിമാത്രം കേന്ദ്ര ഖജനാവ് ചെലവാക്കിയത് 58.02 കോടി രൂപയായിരുന്നു. എന്നാൽ, 2018-2019ലേക്കെത്തിയപ്പോൾ ഈ തുകയിൽ 21.5 ശതമാനം വർധനയാണുണ്ടായത്. 70.50 കോടി രൂപയായാണ് ഇത് വർധിച്ചത്. ഇത് എല്ലാവർഷവും കൂടിക്കൊണ്ടിരിക്കുകയുമാണ്. എം.പിമാരുടെ പെൻഷൻ ചെലവ് മാത്രം നൂറു കോടിക്കടുത്ത് എത്തിനിൽക്കുമ്പോൾ അതിനെ ഗൗരവത്തോടെ കാണാനുള്ള നീക്കം ഖജനാവിന്റെ നഷ്ടം കുറയാൻ ഉപകരിക്കും.
പഞ്ചാബിന്റെ മാതൃക
പഞ്ചാബിൽ ആം ആദ്മി സർക്കാർ വിപ്ലവകരമായ മാറ്റംവരുത്തിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രവും വിജ്ഞാപനവുമായി എത്തിയതെന്നത് ശ്രദ്ധേയമാണ്. മാറ്റമനുസരിച്ച് ഒരാൾ എത്ര തവണ എം.എൽ.എ ആയാലും പെൻഷന് അർഹത ഒറ്റത്തവണ മാത്രം. ഇതനുസരിച്ച് രണ്ടാം വട്ടമോ മൂന്നാം വട്ടമോ എം.എൽ.എ ആയാലും ആദ്യതവണ എം.എൽ.എ ആകുമ്പോൾ ലഭിക്കുന്ന 60,000 രൂപമാത്രമായിരിക്കും ഇനി ലഭിക്കുക. ഒപ്പം ഡി.എയും ലഭിക്കും. ഈ മാറ്റം നടപ്പാക്കുമ്പോൾ നിയമസഭയിൽ നിന്നിറങ്ങാത്ത ചില ജനപ്രതിനിധികൾക്ക് നഷ്ടമുണ്ടാകും. ഇതുവഴി പഞ്ചാബ് സർക്കാർ ഒരു വർഷം 19.53 കോടി രൂപ ലാഭിക്കും എന്നറിയുമ്പോഴാണ് ഇതിന്റെ ഗുണം ബോധ്യപ്പെടുക.
നിലവിൽ 5.25 ലക്ഷം രൂപവരെ മാസം പെൻഷൻ വാങ്ങുന്ന എം.എൽ.എമാർ പഞ്ചാബിലുണ്ടെന്നിരിക്കെയാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം വരുന്നത്. ഇത്തരത്തിൽ സംസ്ഥാന ഖജനാവിൽനിന്ന് ലക്ഷങ്ങൾ പെൻഷനായി കൈപ്പറ്റുന്ന ചില ജനപ്രതിനിധികൾ മുൻ എം.പിയായി ഇരുന്നതിനുള്ള പെൻഷൻ കേന്ദ്രത്തിൽ നിന്നു പറ്റുന്നുമുണ്ട്.
കേരളത്തിലും കാലങ്ങളായി ലക്ഷത്തിനുമേൽ പെൻഷൻ പറ്റുന്ന ജനപ്രതിനിധികളുണ്ട്. അഞ്ചുവർഷം എം.എൽ.എ ആയിരുന്നെങ്കിൽ 20,000 രൂപയാണ് പെൻഷനായി ലഭിക്കുക. പിന്നീട് എം.എൽ.എയായി സേവനമനുഷ്ഠിക്കുന്ന ഓരോ വർഷത്തിനും ആയിരം രൂപ വീതം ലഭിക്കും. 70 വയസിനു മേലെയെങ്കിൽ 3,000 രൂപ കൂടി അധികം ലഭിക്കും. ഇനി 80 വയസ് കഴിഞ്ഞ ജനപ്രതിനിധിയാണെങ്കിൽ ഇത് 3,500 രൂപയായി മാറും. പ്രതിവർഷം 75,000 രൂപ ഇന്ധന-യാത്രാച്ചെലവായും സംസ്ഥാനത്ത് നൽകുന്നു.
കേന്ദ്ര തീരുമാനത്തിന് സമാനമായി നിയമസഭാ പ്രതിനിധികളിലേക്കും ഒറ്റ പെൻഷൻ കൊണ്ടുവരേണ്ടതുണ്ട്. ഇതിലൂടെ കടത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തെ സഹായിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• 16 hours ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• 17 hours ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• 17 hours ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• 17 hours ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• 17 hours ago
സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്
uae
• 17 hours ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• 18 hours ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 18 hours ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 18 hours ago
ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
latest
• 18 hours ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 19 hours ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• 19 hours ago
UAE Ramadan 2025 | റമദാനില്‍ പ്രവാസികള്‍ അവധിയെടുത്ത് നാട്ടില്‍ പോകാത്തതിനു കാരണങ്ങളിതാണ്
latest
• 19 hours ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 19 hours ago
ഇംഗ്ലണ്ട്, സ്പെയ്ൻ, ഇറ്റലി...ഇപ്പോൾ സഊദിയും; വീണ്ടും ചരിത്രമെഴുതി റൊണാൾഡോ
Football
• 20 hours ago
കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചു; മറഗട്ടി ചിക്കന്‍ സ്റ്റോക്ക് ക്യൂബിന് വിലക്കേര്‍പ്പെടുത്തി സഊദി
Saudi-arabia
• 21 hours ago
റമദാന് മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 21 hours ago
ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് കുവൈത്ത്
International
• 21 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 20 hours ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 20 hours ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം
Kerala
• 20 hours ago