HOME
DETAILS

എ.ഐ ക്യാമറകള്‍ നാളെ മുതല്‍ കണ്ണുതുറക്കും; ആശങ്കവേണ്ട, നിയമംലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക അറിയാം

  
backup
April 19 2023 | 13:04 PM

ai-cameras-will-open-eyes-tomorrow-dont-worry



ക്യാമറയില്‍ പതിയുക നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലെ എഐ ക്യാമറകള്‍ (ai-cameras) നാളെ മുതല്‍ കണ്ണുതുറക്കും. നടപടികള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം. അതേ സമയം ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് അറിയിച്ചു. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയില്‍ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയില്ല. മോട്ടോര്‍ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കുന്നതും പിഴയീടാക്കുന്നതും.

എന്നാല്‍ നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമാകും നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ പതിയുക. നിയമലംഘനത്തിന് ഒരു ക്യാമറയില്‍ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയില്‍ പതിഞ്ഞാല്‍ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വര്‍ഷം മുമ്പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെല്‍ട്രോണിന് നല്‍കും.

നിയമ ലംഘനങ്ങളുടെ പിഴത്തുക ഇങ്ങനെ

നോ പാര്‍ക്കിംഗ് 250
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500
മൊബൈല്‍ ഉപയോഗിച്ചാല്‍ 2000
റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാല്‍ ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500

ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതല്‍ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാല്‍ പിഴത്തുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago