HOME
DETAILS

മലപ്പുറത്തെ സി.പി.എം നേതാവായ അധ്യാപകന്റെ ലൈംഗിക പീഡന കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന്, പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

  
backup
June 09, 2022 | 5:33 AM

cpm-leader-in-malappuram-to-move-to-sabotage-teachers-sexual-harassment-case-2022

മലപ്പുറം: സെന്റ് ജെമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും സി.പി.എം നേതാവും നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം.
പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ നല്‍കിയ മാസ് പെറ്റീഷനില്‍ ഇതുവരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സമര്‍പ്പിച്ച പരാതിയാണ് പ്രധാനം. അതില്‍ കേസുപോലും എടുക്കാതെ രണ്ടു പോക്‌സോ കേസുകളില്‍ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നതെന്നും പൂര്‍വ വിദ്യാര്‍ഥിയും അഭിഭാഷകയുമായ അഡ്വ.ബീന പിള്ള പറഞ്ഞു.

മുപ്പതു വര്‍ഷത്തോളം സ്‌കൂളില്‍ ജോലി ചെയ്ത പ്രതി നിരവധി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്തതായി നല്‍കിയ പരാതി പൊലിസ് ഗൗരവത്തിലെടുത്തില്ലെന്നത് ആശങ്കാജനകമാണെന്നും ഇവര്‍ പറഞ്ഞു.

30 വര്‍ഷത്തോളം സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു ചൂണ്ടിക്കാട്ടി പൂര്‍വ വിദ്യാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിക്കാണ് മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. എസ്.പി ഇത് അന്വേഷണത്തിനായി താഴേത്തട്ടിലേക്കു കൈമാറിയെങ്കിലും ഒരു മാസമായിട്ടും ഈ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മാസ് പെറ്റീഷനുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ, പൊലിസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തെത്തി.

പോക്സോ ഉള്‍പ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

പോക്സോ നിയമം വരുന്നതിന് മുന്‍പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  11 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  11 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  11 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  11 days ago
No Image

എന്തുകൊണ്ടാണ് ദുബൈയിൽ ഇത്രയധികം കീറ്റ ഫുഡ് ഡെലിവറി റൈഡർമാരുള്ളതെന്നറിയാമോ?

uae
  •  11 days ago
No Image

കോട്ടയത്ത് അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് അയൽവാസി കീടനാശിനി സ്പ്രേ ചെയ്തു

Kerala
  •  11 days ago
No Image

സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത വിഡ്ഢികളാണ് എസ്.ഐ.ആറിന് പിന്നില്‍; കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ച് മമത 

National
  •  11 days ago
No Image

യുഎഇയിലെ സ്കൂളുകൾ പരീക്ഷത്തിരക്കിലേക്ക്: ശൈത്യകാല അവധിക്ക് ഒരുമാസം മാത്രം; ഇത്തവണ നാലാഴ്ച നീളുന്ന അവധി

uae
  •  11 days ago
No Image

സ്പെഷ്യൽ അധ്യാപക നിയമനം: കേരളത്തിന് നൽകാനുള്ള തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകാമെന്ന് - കേന്ദ്രം സുപ്രിംകോടതിയിൽ

National
  •  11 days ago
No Image

എസ്.ഐ.സി ഗ്ലോബൽ സമിതി രൂപീകരിച്ചു; സമസ്തയുടെ സന്ദേശം അന്തർദേശീയ തലത്തിൽ വ്യാപിപ്പിക്കും

organization
  •  11 days ago