HOME
DETAILS

തെരുവ് ഭരിക്കുന്ന നായ്ക്കളും അധികാരികളുടെ നിസംഗതയും

ADVERTISEMENT
  
backup
August 22 2016 | 19:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d

തെരുവ് നായ്ക്കളുടെ ആക്രമണഭീതിയില്ലാതെ തെരുവുകെളന്നല്ല വീടുകളില്‍പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന് കേരളത്തില്‍. നിഷ്ഠൂരമായ ആക്രമണങ്ങള്‍ ഉണ്ടണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്ത് മറവിക്ക് വിട്ടുകൊടുക്കുന്നതിന് പകരം തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ശാശ്വത പരിഹാരം കണേണ്ടണ്ട നാളുകള്‍ എന്നോ അതിക്രമിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വീണ്ടണ്ടും മനുഷ്യ ജീവന്‍ അപഹരിച്ചതോടെയാണ് തെരുവുനായ അക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ കുരുംകുളം ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് ഒരുകൂട്ടം തെരുവുനായ്ക്കളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. മറ്റൊരു വീട്ടമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംസ്ഥാനത്തുടനീളം കുരുന്നുകളടക്കമുള്ളവരെ മുറിവേല്‍പിച്ച് ജീവന് ഭീഷണി ഉയര്‍ത്തുന്ന തെരുവുനായ്ക്കള്‍ക്കെതിരായി ശാശ്വത നടപടികള്‍ എടുക്കുന്നതില്‍ തടസമാവാറ് മൃഗസ്‌നേഹികളെന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ എതിര്‍പ്പും നിയമത്തിലെ അപാകതകളുമാണ്.

തെരുവ്‌നായ പ്രശ്‌നം പഠിക്കാനായി സുപ്രിംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മലയാളികളുടെ ജീവന് തെരുവുനായ്ക്കള്‍ എത്രമാത്രം ഭീതിദമാണന്ന് വ്യക്തമാക്കുന്നു. ഓരോ ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്ന മലയാളികളുടെ എണ്ണം 335 ആണ്. സംസ്ഥാനത്ത് രണ്ടണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ടണ്ടെന്നാണ് കണക്ക്. ഇതില്‍ 2015ല്‍ പത്തുപേര്‍ മരിച്ചതിന് പുറമേ കടിയേറ്റവര്‍ 1,22,286. 2014ല്‍ 1,19,191 പേര്‍ക്കും 2013ല്‍ 62,280 പേര്‍ക്കും കടിയേറ്റന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ പേവിഷ ബാധയേറ്റ് പത്തുപേരും 2013ല്‍ 11പേരും ഈ വര്‍ഷം മെയ് നാല് വരെ നാലുപേരും മരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 29,020 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ വര്‍ഷം കടിയേറ്റതെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

200 മില്യണിലധികം തെരുവുനായ്ക്കള്‍ ലോകത്തുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും 55,000 പേര്‍ പേവിഷബാധമൂലം മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്. മറ്റൊരു പ്രധാനസംഗതി തെരുവുനായ ആക്രമണത്തിനിരയാകുന്നവരില്‍ കാല്‍ഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ്. 2013ല്‍ 1.3 ലക്ഷം പേര്‍ക്കും 2014ല്‍ 1.9 ലക്ഷം പേര്‍ക്കും നായയുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിട്ടുണ്ട്. 2013ല്‍ 11 പേര്‍ മരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവുനായ ആക്രമണം കേരളത്തില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ പറയുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. മാസങ്ങള്‍ക്കു മുന്‍പ് കോതമംഗലത്ത് ദേവാനന്ദന്‍ എന്ന മൂന്നു വയസുകാരന് നായയുടെ കടിയേറ്റത് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്. നായ വരാന്തയില്‍ നിന്ന് കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് വീണ്ടും കടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ തൊട്ടടുത്ത ദിവസം മൂവാറ്റുപുഴയില്‍ കാലാമ്പൂരില്‍ അങ്കണവാടിയില്‍ കയറിയ നായ രണ്ടുകുഞ്ഞുങ്ങളെ കടിച്ചുകീറി.

കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളം ഇന്ന് തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങള്‍ക്ക് തടസമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ ഏഴുമാസത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ ഇതിലെ ഭീകരത ഊഹിക്കാം.

തെരുവുനായ്ക്കള്‍ വര്‍ധിക്കുന്നതിന് പിന്നില്‍

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തെരുവുനായ്ക്കളുടെ വ്യാപനത്തിന്റെ പിന്നില്‍ കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളാണ് മുഖ്യകാരണമായി പറയുന്നത്. മാംസ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് നായ്ക്കളുടെ വര്‍ധനവിനു കാരണമായി ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തില്‍ ഒഴിവാക്കപ്പെടുന്ന മംസാവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിക്ഷേപിക്കുകയും നായ്ക്കള്‍ അത് ഭക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക മാംസശാലകള്‍ക്കും ലൈസന്‍സുകളില്ല. സര്‍ക്കാര്‍ സര്‍വെ പ്രകാരം നിലവില്‍ 75.30 ശതമാനം അറവുശാലകളും ലൈസന്‍സ് എടുത്തിട്ടില്ല. 5000 കടകള്‍ക്ക് ആരോഗ്യകരമായ മാലിന്യ സംസ്‌കരണ ഇടങ്ങളില്ല.

ഗൃഹ, വ്യവസായശാലകളിലെ ജൈവിക, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നാ യ്ക്കളുടെ വ്യാപനത്തിന് ഹേതുവാണ്. മാലിന്യങ്ങള്‍ തെരുവില്‍ തള്ളുന്നത് തെരുവുനായ്ക്കള്‍ ഭക്ഷണമാക്കുന്നു. മാലിന്യവിനിയോഗത്തിലെ ഈ അശാസ്ത്രീയ സമീപനത്തിന് മലയാളികള്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ നായവ്യാപനം തടയാനാവും. തെരുവുനായ പ്രശ്‌നങ്ങള്‍ക്കുളള്ള ശാശ്വത പരിഹാരത്തിനുള്ള അനുകരണീയ മോഡലാണ് ജെയ്പൂര്‍ സിറ്റി. അആഇ (അിശാമഹ ആശൃവേ ഇീിേൃീഹഹശിഴ) നേതൃത്വത്തില്‍ 1994ല്‍ ആരംഭിച്ച വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനിപ്പിക്കുമ്പോള്‍ പൂജ്യം ശതമാനമായിരുന്നു തെരുവുനായ അക്രമങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ചവര്‍ മുഖേന ഓരോ പ്രദേശങ്ങളിലെ നായ്ക്കളെ പിടികൂടി സജ്ജമാക്കിയ ആശുപത്രികളിലെത്തിച്ച് വെറ്റിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ കുത്തിവയ്പ്പുകള്‍ നടത്തുന്നു. ചികിത്സകള്‍ കഴിഞ്ഞ ശേഷം ആ പ്രദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന രീതിയാണ് വിജയകരമായി ജെയ്പൂരില്‍ നടത്തിയതെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവാദികള്‍ ആര്?

നിരവധി മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന തെരുവുനായ ചര്‍ച്ചകള്‍ അപരിഹാര്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്നെങ്കില്‍ ഉത്തരവാദികളാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ഏതെങ്കിലും പ്രദേശത്ത് നായ കടിയേല്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്ത് മറക്കുന്നതിനാ ല്‍ തെരുവുനായ ഭീഷണി നിത്യപ്രതിസന്ധിയായി നമുക്ക് മുന്നിലുണ്ടാകും. അധികാരികളുടെ നിസംഗ സമീപനം തെരുവ് നായ്ക്കളുടെ അക്രമത്തിന്റെ അളവ് ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാണ്. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പരാതിപ്പെടാന്‍ എത്തിയവരെ പൊലിസും അധികാരികളും പരിഹസിച്ചു വിടുകയാണുണ്ടായത്. കൃത്യമായി പദ്ധതികളുടെ ആസൂത്രണത്തോടെ മാത്രമേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയിടാനാവൂ.

വില്ലനാകുന്ന നിയമങ്ങള്‍

തെരുവുനായ വിഷയത്തില്‍ ഇത്രയും കാലം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത് പഞ്ചായത്തടക്കമുള്ള അധികാരികള്‍ക്കെതിരാണെങ്കില്‍ യഥാര്‍ഥ തടസ്സം നിയമങ്ങളാണെതാണ് വാസ്തവം. മേനകാ ഗാന്ധിയടക്കമുള്ളവരുടെ കടുംപിടുത്തങ്ങള്‍ ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ തെരുവുനായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു മുമ്പ് നിയമങ്ങളുടെ ഭേഗഗതി വേണ്ടതുണ്ടെന്ന പ്രഖ്യാപനങ്ങളും ഉയര്‍ന്നുവരികയാണ്.

ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വക്കറ്റ് നസീര്‍ തെരുവുനായകളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പറയുന്നതിപ്രകാരമാണ്; 'നിലവില്‍ തെരുവുനായകള്‍ ഇത്ര രൂക്ഷമാവാന്‍ കാരണം നിയമങ്ങളിലുണ്ടായ ഭേദഗതികളും പ്രത്യേക ഉത്തരവുകളുമാണ്. ആദ്യമായി മൃഗങ്ങളോടുള്ള പെരുമാറ്റ നിയമം ഭരണഘടനയില്‍ വരുന്നത് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലൂടെയാണ്. ഈ നിയമം ഭേദഗതി ചെയ്താണ് നായകളുടെ ഹൃദയത്തില്‍ സ്റ്റിച്ചിനൈന്‍ കുത്തി വച്ചോ മറ്റു അനാവശ്യമായ ക്രൂര രീതിയിലോ ഇവയെ കൊല്ലാന്‍ പാടില്ലെന്ന വകുപ്പ്. ഇതിന് ശേഷവും നായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ ഉന്മൂലന ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ചില ഉത്തരവുകളിലൂടെയും കത്തിലൂടെയും മേനകാ ഗാന്ധി നമ്മുടെ നാട്ടുമ്പുറങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകാന്‍ സൗകര്യം ഒരുക്കിയത്.
മാസങ്ങള്‍ക്കു മുന്‍പ് തെരുവുനായ പ്രശ്‌നം ഉര്‍ന്നപ്പോള്‍ കേരളാ പൊലിസ് മേധാവിക്ക് മേനകാ ഗാന്ധി തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് തെരുവുനായ മനുഷ്യന് വലിയ ഭീഷണിയായിരിക്കുന്നു. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്റെ (ആര്‍ട്ടിക്കിള്‍ 21) ലംഘനമാണിത്'. തെരുവുനായ അക്രമങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള മുന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതും ഇപ്പോഴും പിന്തുടരുന്നതുമായ പദ്ധതികള്‍ വളരെ വിചിത്രമാണ്.

ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് ഇവിടെയും ആവര്‍ത്തിച്ചു. നായശല്യം നേരിടുന്നതിന്ന് സേഫ് കേരള പദ്ധതി, നായ കടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സ, നായകളെ പിടികൂടി വന്ധ്യംകരണത്തിനായി ജില്ല മൃഗാശുപത്രിയിലേക്കെത്തിച്ച് തിരിച്ച് കൊണ്ട് പോകുന്നവര്‍ക്ക് 250 രൂപ സര്‍ക്കാരിന്റെ വക. ഈ പണം വാങ്ങാന്‍ മലയാളികളാരും പോകില്ലെന്ന് ഏത് സാധാരണക്കാരനും ഊഹിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •13 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •13 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •13 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •14 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •14 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •15 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •15 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •15 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •17 hours ago
No Image

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

uae
  •18 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •19 hours ago
No Image

ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.

uae
  •19 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •20 hours ago
ADVERTISEMENT
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •an hour ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •3 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •3 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •5 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •12 hours ago

ADVERTISEMENT