സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി
മനാമ: ബഹ്‌റൈന്‍ വിവരവകാശ മന്ത്രാലയത്തിലെ തുല്യ അവസരസമിതി 2025ലെ നാലാം യോഗം ചേര്‍ന്നു. വിവരകാര്യ മന്ത്രാലയത്തില്‍ ലിംഗസമത്വവും വനിതാ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി കൈകൊണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.
യോഗത്തിന് അമല്‍ അബ്ദുല്‍റഹ്മാന്‍ ഖാലിദ് അഹ്മദ് അല്‍ മിദ്ഫ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മാസങ്ങളിലുടനീളം മന്ത്രാലയത്തിനുളളില്‍ നടപ്പാക്കിയ തുല്യാവകാശ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. മന്ത്രാലയത്തിലെ വിവിധ ഭാഗങ്ങളില്‍ വനിതകളുടെ പ്രതിധാനം വര്‍ധിപ്പിക്കുന്നതിനായുളള ശ്രമങ്ങള്‍ തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് യോഗം തീരുമാനിച്ചത്.
അതേസമയം 2025- 2026 കാലയവിലേക്കുളള പുതിയ തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങളില്‍ സമത്വം ഉറപ്പാക്കല്‍, മന്ത്രാലയത്തിലെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ ഉള്‍ക്കൊളളുന്നതാക്കല്‍ എന്നിവയാണ് പുതിയ കമ്മിറ്റയിലെ പ്രധാന ലക്ഷ്യങ്ങള്‍.
ദേശീയ തലതത്തില്‍ നടപ്പാക്കുന്ന ലിംഗസമത്വ നയങ്ങള്‍ക്കനുസരിച്ചുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കമ്മിറ്റിയുടെ തീരുമാനം. മന്ത്രാലയത്തിലെ തുല്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വെല്ലുവിളികള്‍ക്കും സാധ്യതകള്‍ക്കും യോഗം പ്രത്യേക ശ്രദ്ധ നല്‍കി.
The Equal Opportunities Committee at Bahrain's Ministry of Information held its fourth meeting of 2025, reviewing initiatives to strengthen gender equality and women's participation in the ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."