HOME
DETAILS

നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപ്പിടിക്കാന്‍ അവര്‍ കൈകോര്‍ക്കുന്നു

  
backup
August 22, 2016 | 7:19 PM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%bf


വൈത്തിരി: ഇനിയൊരു ജീവിതം സാധ്യമാകുമോ എന്ന് സംശയിക്കും വിധം പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട കേരളത്തില്‍ അവശേഷിക്കുന്ന വിഭവങ്ങളെ സംരക്ഷിക്കാനും സാധ്യമായവ തിരിച്ച് പിടിക്കാനും പരിസ്ഥിതി രംഗത്ത് സവിശേഷ താല്‍പ്പര്യമുള്ളവരുടെ പ്രാദേശിക കൂട്ടായ്മകള്‍ക്ക് തുടക്കമായി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സംസ്ഥാന വ്യാപകമായി നഗരസഭ, പഞ്ചായത്ത് തലങ്ങളില്‍ ഇത്തരത്തില്‍ സ്വതന്ത്യ കൂട്ടായമകള്‍ സംഘടിപ്പിക്കുന്നത്. ഈ കൂട്ടായ്മകളുടെ തുടക്കത്തില്‍ ജലസുരക്ഷ  ജീവസുരക്ഷ എന്ന പേരില്‍ ജലസാക്ഷരത വളര്‍ത്താനും, ജലലഭ്യത വര്‍ധിപ്പിക്കാനും, ശാസ്ത്രീയ ഉപഭോഗം ശീലിപ്പിക്കാനും ക്യാംപയിന്‍ നടത്തുന്നുമുണ്ട്. പ്രാദേശിക പരിസരസമിതി രൂപീകരണത്തിന്റെയും, ക്യാംപയിന്റെയും സംസ്ഥാന തല ഉദ്ഘാടനം വൈത്തിരിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം ദേവകി നിര്‍വഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരില്‍ വൈത്തിരിയില്‍ വളര്‍ത്തുന്ന വൃക്ഷത്തൈ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി ഗോപിക്ക് നല്‍കിയാണ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വൃക്ഷത്തൈ നല്‍കിയവരും, ഏറ്റുവാങ്ങിയവരും തമ്മില്‍ തൈകളുടെ വളര്‍ച്ചാ വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ സൗഹൃദങ്ങളുടെ വളര്‍ച്ച കൂടി സമിതി ലക്ഷ്യം വെക്കുന്നു. പരിപാടിയില്‍ എം.വി ബാബു അധ്യക്ഷനായി. ടി.പി ശ്രീശങ്കര്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ. തോമസ് തേവര, പ്രൊഫ: കെ ബാലഗോപാലന്‍, സുമ വിഷ്ണുദാസ്, പി. സുരേഷ് ബാബു, കെ.വി ദിവാകരന്‍, എന്‍.ഒ ദേവസ്യ സംസാരിച്ചു.
ജില്ലാ പരിസര വിഷയ സമിതി കണ്‍വീനര്‍ പി അനില്‍ കുമാര്‍ സ്വാഗതവും, പരിഷത്ത് യൂനിറ്റ് സെക്രട്ടറി ആര്‍. രവിചന്ദ്രന്‍ നന്ദിയും പറഞ്ഞു. വൈത്തിരി പഞ്ചായത്ത് പരിസര സമിതി എം.വി ബാബു (ചെയ), കെ.എസ് അജിത(വൈ.ചെയ), ടി.ജെ ഡാനിയല്‍( കണ്‍), പി.കെ രാജന്‍, മുഹമ്മദാലി(ജോ.കണ്‍), എന്നിവര്‍ ഭാരവാഹികളായി 45 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  a day ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  a day ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  a day ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  a day ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  a day ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  a day ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  a day ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  a day ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  a day ago