കോണ്‍ഗ്രസ് ഗൗരവത്തോടെ മുന്നോട്ട് പോകണം; കര്‍ണാടകയിലെ വിജയം ആവേശം നല്‍കുന്നു; എം.വി ഗോവിന്ദന്‍
കോണ്‍ഗ്രസ് ഗൗരവത്തോടെ മുന്നോട്ട് പോകണം; കര്‍ണാടകയിലെ വിജയം ആവേശം നല്‍കുന്നു
തിരുവനന്തപുരം: കര്‍ണാടകയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായത് നിര്‍ണായകമായ കാല്‍വെപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വന്തം താല്‍പര്യങ്ങള്‍ക്കല്ല കോണ്‍ഗ്രസ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ഗൗരവത്തോടെ മുന്നോട്ട് പോകണം. അതിനായി പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും ഏകോപനം ഉണ്ടാകണം. ബി.ജെ.പിക്കെതിരെ യോജിപ്പിക്കേണ്ടവരെ എല്ലാം അണിനിരത്തണം. അതിനായി കോണ്‍ഗ്രസ് ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയാണ് ഏറ്റവും വലിയ അപകടം. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ഏകീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരെ വിലക്ക് വാങ്ങാനുള്ള ശേഷി ബി.ജെ.പിക്കുണ്ടെന്ന് മുമ്പു തന്നെ മനസിലായതാണ്. ഗോവയില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എട്ട് എം.എല്‍.മാരെ ബി.ജെ.പി പിടിച്ചത്. അതുകൊണ്ട് തന്നെ നല്ല ജാഗ്രതയും കരുതലും വേണം. ആ രീതിയില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ച് മുന്നോട്ട് പോകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Congress must proceed seriously; The win in Karnataka is exciting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."