HOME
DETAILS

സ്വയം വരുത്തിവച്ച വിന

  
backup
July 06 2022 | 20:07 PM

45126784152-2022-prathichaya

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

ഭരണഘടനയെ നിന്ദിക്കുന്നത് കുറ്റകരമാണ്. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ഒരു മന്ത്രിയിൽനിന്നുള്ള ഭരണഘടനാ നിന്ദയാവട്ടെ അങ്ങേയറ്റം അപലപനീയവും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവച്ചിരിക്കുകയാണല്ലോ. രാജിയല്ലാതെ അദ്ദേഹത്തിന്റെ മുമ്പിൽ മറ്റു വഴികളില്ലായിരുന്നു.
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് രാജ്യത്തിന്റെ ഭരണഘടനയെന്ന് പറഞ്ഞ സംസ്ഥാന ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മല്ലപ്പള്ളി പാർട്ടി യോഗത്തിൽ പറഞ്ഞ പല അഭിപ്രായങ്ങളും ഭരണഘടനയെ നിന്ദിക്കാൻ പോന്നതായിരുന്നു. ഭരണഘടനയെ തള്ളിപ്പറഞ്ഞത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് വിശദീകരണം തേടിയിരുന്നു.


ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അങ്ങേയറ്റം സൂക്ഷിച്ചു സംസാരിക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ വാക്കും സൂക്ഷ്മതയോടെ വേണം പ്രയോഗിക്കാൻ. അനേക വർഷം പാർട്ടി പ്രവർത്തനം നടത്തി, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്, തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മന്ത്രിയാവുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇക്കാര്യം ആരും പഠിപ്പിക്കേണ്ടതില്ല.
ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്നായി അറിയപ്പെടുന്ന ഇന്ത്യൻ ഭരണഘടന രാജ്യത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ഒന്നാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം ഭരണഘടന തന്നെയാണ്.


1985ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗമായിരുന്ന ആർ. ബാലകൃഷ്ണപിള്ള നടത്തിയ 'പഞ്ചാബ് മോഡൽ ' പ്രസംഗമാണ് ഇതിനു മുമ്പ് ഒരു ഭരണഘടനാ വിഷയമായി വിവാദമായത്. വികസനത്തിന് കേരളം പഞ്ചാബിന്റെ വഴി സ്വീകരിക്കേണ്ടിവരുമെന്ന മന്ത്രിയുടെ വാക്കുകൾ സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു ആരോപണം. 1985 മെയ് 25ന് കൊച്ചിയിലെ രാജേന്ദ്ര മൈതാനിയിൽ ചേർന്ന കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം. സംസ്ഥാനത്തിന് വേണ്ടത്ര പദ്ധതി വിഹിതം കിട്ടാൻ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിൽനിന്നുകൊണ്ടുതന്നെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരേ സമരം നടത്താൻ കേരള കോൺഗ്രസ് ആലോചന നടത്തിയ സമ്മേളനമായിരുന്നു അത്.
'മാതൃഭൂമി'യിൽ മാത്രമാണ് പഞ്ചാബിന്റെ വഴി തേടാൻ തയാറാണെന്ന തരത്തിൽ മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതായി റിപ്പോർട്ട് വന്നത്. അന്നു മാതൃഭൂമി കൊച്ചി ബ്യൂറോയിലെ റിപ്പോർട്ടറായിരുന്ന സണ്ണിക്കുട്ടി എബ്രഹാമാണ് പ്രസംഗം റിപ്പോർട്ട് ചെയ്തത്. പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന കാലമായിരുന്നു അത്. പഞ്ചാബിനെ പ്രീണിപ്പിക്കാൻ കേരളത്തിന് കിട്ടേണ്ടിയിരുന്ന റെയിൽവേ കോച്ച് ഫാക്ടറി പോലും ആ സംസ്ഥാനത്തിനു വിട്ടുകൊടുക്കുകയാണെന്നാണ് ബാലകൃഷ്ണപിള്ള പ്രസംഗത്തിൽ കുറ്റപ്പെടുത്തിയത്. നീണ്ട കടൽതീരവും നല്ല മഴക്കാലവും മികച്ച ജല സമ്പത്തും ആകർഷകമായ കാലാവസ്ഥയുമെല്ലാമുള്ള കേരളം ഒരു സ്വതന്ത്ര രാജ്യമാവാൻ അർഹതപ്പെട്ടതുതന്നെ എന്നായിരുന്നു ആ പ്രസംഗത്തിന്റെ സാരാംശം. പഞ്ചാബിനെപ്പോലെയായാൽ വ്യവസായം കിട്ടുമെങ്കിൽ അങ്ങനെ ആലോചിക്കാമെന്നാണ് ബാലകൃഷ്ണപിള്ള അന്നു പറഞ്ഞുവച്ചത്. ബാലകൃഷണപിള്ളയുടേത് വളരെ ദീർഘമായ പ്രസംഗമായിരുന്നു.


ബാലകൃഷ്ണപിള്ളക്കെതിരേ വന്ന ഹരജിയിൽ ഹൈക്കോടതി ശക്തമായ നിലപാടു സ്വീകരിച്ചു. സത്യപ്രതിജ്ഞ ലംഘിച്ചാൽ മന്ത്രി തൽസ്ഥാനത്തു തുടർന്നുകൂടെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. അന്നത്തെ യു.ഡി.എഫിൽ കേരള കോൺഗ്രസ് ശക്തമായ കക്ഷിയായിരുന്നു. എങ്കിലും മുഖ്യമന്ത്രി കെ. കരുണാകരൻ ബാലകൃഷ്ണപിള്ളയുമായി അത്ര നല്ല സൗഹൃദത്തിലായിരുന്നില്ല. മുന്നണി രാഷ്ട്രീയത്തിലെ കക്ഷിബന്ധങ്ങളും ഘടകകക്ഷികളുടെ സ്വാധീനവുമെല്ലാം പരിഗണിക്കുമ്പോൾ ബാലകൃഷ്ണപിള്ളയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടാനുള്ള ത്രാണി മുഖ്യമന്ത്രി കരുണാകരനില്ലായിരുന്നു. ആ വഴിക്ക് കരുണാകരൻ നീങ്ങിയതുമില്ല. എന്നാൽ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജി. കാർത്തികേയൻ ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ പ്രസ്താവന ഇറക്കി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ബാലകൃഷ്ണപിള്ള രാജിവക്കണമെന്നായിരുന്നു കാർത്തികേയന്റെ പ്രസ്താവന. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കാൻ പോന്നതായിരുന്നു ആ പ്രസ്താവന. ഒടുവിൽ, പിടിച്ചുനിൽക്കാനാവാതെ ബാലകൃഷ്ണപിള്ള രാജിവയ്ക്കുകയായിരുന്നു.


അന്ന് യു.ഡി.എഫ് ഭരണത്തിലെ ഒരു ഘടകകക്ഷി മന്ത്രിക്കാണ് സത്യപ്രതിജ്ഞാലംഘനത്തിന്റെ പേരിൽ രാജിവച്ചൊഴിയേണ്ടിവന്നത്. ഇന്നിപ്പോൾ ഇടതുപക്ഷത്തെ നേതൃപാർട്ടിയായ സി.പി.എമ്മിൽതന്നെ സത്യപ്രതിജ്ഞാ ലംഘനം പ്രശ്‌നമായി വരുന്നു. പാർട്ടിയുടെ താഴേ തട്ടിൽനിന്ന് പടിപടിയായി ഉയർന്നുവന്ന നേതാവാണ് സജി ചെറിയാൻ. ദീർഘകാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. 2018ലെ പ്രളയകാലത്ത് വെള്ളപ്പൊക്ക കെടുതി രൂക്ഷമായിരുന്ന ആറാട്ടുപുഴ, കല്ലിശേരി തുടങ്ങിയ ദേശങ്ങളിൽ ശക്തമയ ഇടപെടൽ നടത്തിയ സജി ചെറിയൻ ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി ഉയർത്തപ്പെടുകയുമുണ്ടായി. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള ചെങ്ങന്നൂർ മണ്ഡലത്തിൽനിന്ന് ജയിച്ചു നിയമസഭയിലെത്താൻ കഴിഞ്ഞതിൽ സജി ചെറിയാന്റെ വ്യക്തിപരമായ മികവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം കിട്ടിയതിന് പിന്നാലെ പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വം കൂടി കൈയിൽവന്നത് അദ്ദേഹത്തിന് പാർട്ടിയിലുള്ള ഉയർന്ന സ്ഥാനം വ്യക്തമാക്കുന്നു.


അധികാരമില്ലാതെ ദീർഘകാലം അലഞ്ഞുതിരിഞ്ഞ ശേഷമാണ് ആർ. ബാലകൃഷ്ണപിള്ളക്ക് വീണ്ടും മന്ത്രിസ്ഥാനം കിട്ടിയത്. എങ്കിലും സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന കാലം മുഴുവൻ സ്വന്തം വാക്കുകളിലൂടെ വിവാദ നായകനായി മാറുകയായിരുന്നു ബാലകൃഷ്ണപിള്ള. അക്കാലത്ത് പത്രങ്ങളും റേഡിയോയും മാത്രമായിരുന്നു വാർത്താമാധ്യമങ്ങളായി ഉണ്ടായിരുന്നത്. ഇന്നിപ്പോൾ ഇഷ്ടംപോലെ ടെലിവിഷൻ ചാനലുകളുണ്ട്. സാമൂഹ്യമാധ്യമങ്ങളും ധാരാളം. പൊതുരംഗത്തുപ്രവർത്തിക്കുന്നവർ ആരായാലും പരസ്യപ്രസ്താവനയോ പ്രസംഗമോ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് സജി ചെറിയാൻ്റെ വീഴ്ച മനസിലാക്കിത്തരുന്നു. പറയുന്ന വാക്കുകളിൽ എന്തെങ്കിലും തെറ്റുവന്നാൽ എക്കാലവും നിലനിൽക്കുന്ന രേഖയായി മാറും അത്. വരും കാലങ്ങളിലും അവ നേതാവിനെ വേട്ടയാടിക്കൊണ്ടേയിരിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago