HOME
DETAILS
MAL
നൊവാക് ജോക്കോവിച്ച് വിമ്പിള്‍ഡന്‍ പുരുഷ ചാംപ്യന്‍; സ്വന്തമാക്കിയത് 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം
backup
July 10 2022 | 17:07 PM
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാംപ്യനായത്.
കിര്‍ഗിയോസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോ ചാംപ്യനായത്. സ്‌കോര്‍: 4-6, 6-3, 6-4,7-6.
ജോക്കോവിച്ചിന്റെ 21ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലെ ഏഴാം കിരീടവും.
ഇതോടെ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും കഴിഞ്ഞു. എട്ട് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററാണ് ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."