HOME
DETAILS

യു.എ.ഇയിലെ സ്വദേശിവത്ക്കരണം; 42,000 ദിര്‍ഹം വരെ പിഴ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
backup
June 23, 2023 | 3:04 PM

emiratisation-in-uae-how-to-avoid-dh42000-fine-g

യു.എ.ഇയിലെ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യാഴാഴ്ച വളരെ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്ക്കരണത്തിനായി നല്‍കപ്പെട്ട ഈ വര്‍ഷത്തിന്റെ ആദ്യപകുതിക്കുളള ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കാനുളള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനം സ്വദേശി ജോലിക്കാരെ നിയമിക്കാനായി നല്‍കിയ കാലാവധി അവസാനിക്കുന്നതിന് ഇനി 15 ദിവസം കൂടി മാത്രമാണ് ബാക്കിയുളളത്. ജൂലൈ ഏഴിന് മുന്‍പ് ഈ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനികള്‍ 42,000 ദിര്‍ഹം പിഴയടക്കേണ്ടതായി വരും.

രാജ്യത്തെ സ്വദേശിവത്ക്കരണത്തിനായിട്ടുളള പദ്ധതികള്‍ പ്രകാരം എല്ലാ കമ്പനികളും 2026വരെ അവരുടെ തൊഴിലാളികളുടെ എണ്ണത്തിലേക്ക് ഓരോ വര്‍ഷവും 2 ശതമാനം സ്വദേശികളെ വീതം നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം മുതല്‍ ഇത്തരത്തില്‍ 2 ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനായി ഒരു പുതിയ രീതി നിലവില്‍ വന്നിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ വേറൊരു ശതമാനവുമായി തൊഴിലാളികളെ നിയമിച്ചാല്‍ മതിയാകും.

യു.എ.ഇ മിക്കവാറും എല്ലാ കമ്പനികളും തന്നെ 2022 അവസാനിച്ചപ്പോഴേക്കും അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് ശതമാനം ആളുകളേയും സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. ജൂണ്‍ 30 ആകുമ്പോഴേക്കും ഒരു ശതമാനം തൊഴിലാളികളെക്കൂടി കമ്പനികള്‍ സ്വദേശിവത്ക്കരിക്കും. 3 ശതമാനം സ്വദേശിവത്ക്കരണം എന്ന ടാര്‍ഗറ്റിലേക്കെത്താനുളള ഡെഡ്‌ലൈന്‍ ജൂലൈ ഏഴ് വരെ നീട്ടിയിട്ടുമുണ്ട്.

ജൂലൈ എട്ട് മുതല്‍ 2023 അവസാനം വരെയുളള കാലഘട്ടത്തിനിടയില്‍ തങ്ങളുടെ തൊഴില്‍സേനയുടെ എണ്ണത്തില്‍ ഒരു ശതമാനം കൂടി കമ്പനികള്‍ക്ക് സ്വദേശിവത്ക്കരിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഡിസംബര്‍ 31 ആകുമ്പോഴേക്കും എമിറേറ്റ്‌സിലെ കമ്പനികള്‍ അവരുടെ മൊത്തം തൊഴിലാളികളില്‍ 4 ശതമാനം പേരേയും സ്വദേശിവത്ക്കരിച്ചിരിക്കണം.

Content Highlights:emiratisation in uae how to avoid dh42000 fine


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  10 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  10 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  10 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  10 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  10 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  10 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  10 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  10 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  10 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  10 days ago