HOME
DETAILS

ഒറ്റചാര്‍ജില്‍ 187 കിലോമീറ്റര്‍ റേഞ്ച്, ഫുള്‍ ചാര്‍ജ് ആവാന്‍ രണ്ട് മണിക്കൂര്‍; ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങി

  
backup
July 10 2023 | 17:07 PM

oben-rorr-ev-motorcycle-delivery-started

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇരുചക്ര ഇ.വി വാഹനങ്ങളുടെ കുത്തക കയ്യടക്കിവെച്ചിരിക്കുന്നത് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ്. ഇലക്ട്രിക്ക് ബൈക്കുകളും ആവശ്യക്കാര്‍ക്ക് വേണ്ടി വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ എണ്ണം തുലോംതുഛമാണെന്ന് തന്നെ പറയേണ്ടി വരും.എന്നാലിപ്പോള്‍ വാഹനപ്രേമികളില്‍ കടുത്ത ആകാംക്ഷ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിയിരിക്കുകയാണ്. ഓബെന്‍ റോര്‍ എന്ന് പേരുളള ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത് ബെഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്.

പ്രീ ബുക്കിങ്ങിനായി അവതരിപ്പിച്ചപ്പോള്‍ 21,000ത്തിലധികം ബുക്കിങ്ങുകള്‍ ലഭിച്ച്, വാഹന പ്രേമികള്‍ ഏറ്റെടുത്ത ഈ വാഹനത്തിന്റെ 25 യൂണിറ്റുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്തു.മികച്ച പെര്‍ഫോമന്‍സും, ഫീച്ചറുകളും, ലോകോത്തര ഡിസൈനുമാണ് വാഹനത്തിന്റെ എടുത്ത് പറയാവുന്ന പ്രേത്യേകതകളായി ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്നത്.4.4 kWh ബാറ്ററി പായ്ക്കും 8 kWh IPMSM മോട്ടോറും ഉപയോഗിക്കുന്ന ഓബെന്‍ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് വെറും മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

മണിക്കൂറില്‍ പരമാവധി നൂറ് കിലോമീറ്റര്‍ വരെ വാഹനത്തിന് വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.പൂര്‍ണമായും രണ്ട് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.1.50 ലക്ഷം രൂപയാണ് ബൈക്കിന് എക്‌സ് ഷോറൂം വിലയായി നല്‍കേണ്ടി വരിക.

Content Highlights:oben rorr ev motorcycle delivery started


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago