HOME
DETAILS

ചൂരൽ കൊണ്ട് മുറിയുന്നവർ

  
backup
August 05 2023 | 18:08 PM

those-who-cut-with-a-cane

ഡോ.ടി.എസ്.ശ്യാം കുമാർ

ഇന്ത്യ ഒരു ജനായത്ത രാജ്യമാണെന്നു കരുതാൻ പ്രയാസമുള്ള വിധത്തിലാണ് അതിന്റെ വ്യവസ്ഥാക്രമങ്ങൾ നിലനിന്നു പോരുന്നത്. ജനായത്ത വ്യവസ്ഥയുടെ പ്രാഥമിക പാഠങ്ങൾ മനസിലാക്കേണ്ട വിദ്യാലയങ്ങൾ തന്നെ ജനായത്ത മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് പൗര രാഷ്ട്ര സങ്കൽപങ്ങളെ തന്നെയാണ് അപകടപ്പെടുത്തുന്നത്. വിദ്യാർഥികൾ, അവകാശങ്ങളും തുല്യതയും ആദരവും അർഹിക്കുന്നവരാണെന്ന മൂല്യ ബോധത്തിലേക്ക് സമൂഹം ഇനിയും വളർന്നിട്ടില്ലെന്നാണ് സമകാലിക കേരളത്തിലെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വിദ്യാർഥികൾക്കെതിരായി ചൂരൽ പ്രയോഗം നടത്തിയ അധ്യാപകർക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊണ്ടിട്ടും ഇപ്പോഴും വിദ്യാലയങ്ങളിൽ ചൂരൽ പ്രയോഗങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെ പ്രാചീന ഗുരുകുല സമ്പ്രദായത്തിലെ കഠിന ശിക്ഷാ നടപടികൾ ഇന്നും തുടരുന്നത് ഭരണഘടനാ ജനാധിപത്യ വ്യവസ്ഥക്ക് എതിരായ കലാപമാണ്. കുട്ടികളെ തുല്യരായും അവകാശം ഉള്ളവരായും കരുതി പരിപാലിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥക്ക് മാത്രമേ ജനാധിപത്യത്തെ സുസ്ഥിരമായി നിലനിർത്താൻ കഴിയൂ. അധികാരമുള്ള ഭരണ വർഗമായ അധ്യാപകർ അധികാര രഹിതരും ദുർബലരുമായ കുഞ്ഞുങ്ങളെ ചൂരൽ ഹിംസ നടത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്.


കുട്ടികളുടെ ശരീരത്തിന്മേൽ നടത്തുന്ന ഈ അധികാര ഹിംസ അവരുടെ മാനസികാവസ്ഥയെ തന്നെ ഋണാത്മകമായി ബാധിക്കുന്നു എന്ന് പലരെയും പോലെ ചൂരൽ ശിക്ഷകരായ അധ്യാപകരും തിരിച്ചറിയുന്നില്ല. സർവോപരി ഹിംസയെ സാധൂകരിക്കുന്ന നടപടിയായി ഇത് മാറിത്തീരുകയും ചെയ്യുന്നു. മറ്റുള്ളവരെ ഹിംസിക്കുന്നത് ശരിയാണെന്ന ജനായത്ത രഹിതമായ തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്.


കുട്ടികൾക്ക് തങ്ങളുടെ ശരീരത്തിൽ അധികാരവും അവകാശവും ഇല്ലെന്നും അതിന് അവകാശമുള്ള അധികാരികളാണ് അവരെ ശാരീരികമായി ശിക്ഷാ രൂപത്തിൽ ഹിംസിക്കുന്നതെന്നുമുള്ള തെറ്റായ ബോധം കുട്ടിയിൽ ഉറയ്ക്കുവാൻ ചൂരൽ ഹിംസ കാരണമാവുന്നു. ചൂരൽ കൊണ്ട് പഠിപ്പിക്കേണ്ടി വരുന്നത് തന്നെ അധ്യാപനത്തിന്റെ പരാജയമാണെന്നും പറയാതെ വയ്യ. ഓരോ വർഷവും അധ്യാപക പരിശീലനത്തിനായി സർക്കാർ കോടികൾ മുടക്കിയിട്ടും അത് ഫല പ്രദമാവുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് പലരും പിന്തുടരുന്ന ചൂരൽ മുറകൾ. ഇത് സർക്കാരിന്റെ പരാജയമല്ല, മറിച്ച് വിശാലമായ ജനാധിപത്യ ആശയത്തെ മുൻ നിർത്തിയും പുതിയ കാലത്തെ അഭിമുഖീകരിച്ചും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ അടിത്തട്ടിലേക്ക് ഊറിയിറങ്ങുന്നതിന് വരുന്ന തടസമാണ്.

ഇത്തരം കാര്യങ്ങൾ ആഴത്തിൽ മനസിലാക്കുന്ന അധ്യാപകർ ഉള്ളപ്പോൾ തന്നെ അതിന് വിരുദ്ധമായ പ്രതിലോമ പ്രവർത്തനങ്ങൾ അരങ്ങേറുന്നു എന്നതും ഖേദകരമാണ്.കേരളത്തിലെ പാർശ്വവൽകൃത ജനവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ആദിവാസി വിദ്യാർഥികൾ, പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള കുഞ്ഞുങ്ങൾ, ഭിന്നശേഷി കുഞ്ഞുങ്ങൾ,

പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ… തുടങ്ങിയവർ സവിശേഷമായ ശ്രദ്ധയും പരിഗണനയും കരുതലും അർഹിക്കുന്നവരാണ്. ഈ കുഞ്ഞുങ്ങളെയെല്ലാം ചൂരലിനെ മാനദണ്ഡമാക്കി "ശരിയാക്കി എടുക്കാം" എന്ന പ്രതിലോമ ബോധം ആധുനിക സമൂഹത്തിന് യോജിച്ചതല്ല.

ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് സർക്കാർ നിരന്തരം പഠന പരിശീലനങ്ങളും ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും തിരുവനന്തപുരത്ത് ഒരു കുഞ്ഞ് ആത്മഹത്യ ചെയ്യേണ്ടി വന്നത് (പത്തനംതിട്ട ജില്ലയിൽ പട്ടികജാതി വിഭാഗത്തിലുള്ള ഒരു കുഞ്ഞിനെ അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചതിന് വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് സസ്‌പെൻഡ് ചെയ്യുകയുണ്ടായി) നമ്മുടെ ബോധന സമ്പ്രദായം ജനായത്ത പരമായി ആന്തരികവൽക്കരിക്കപ്പെട്ടില്ല എന്നതിന്റെ പ്രത്യക്ഷ നിദർശനമാണ്.


ചൂരൽ പ്രഹരം മാത്രമല്ല നിറത്തിന്റെ പേരിലും ജാതിയുടെ പേരിലുമെല്ലാം കുഞ്ഞു ഹൃദയങ്ങൾ ദിനേന വേദനിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം ഔദാര്യമല്ലെന്നും അത് കുട്ടികളുടെ അവകാശമാണെന്നും ബോധ്യപ്പെടേണ്ടതുണ്ട്. വിദ്യ പരിശീലിപ്പിക്കുന്ന സ്കൂളുകളും ക്ലാസ് മുറികളും ജനാധിപത്യവൽക്കരിക്കപ്പെടേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജനായത്ത സഹജീവനത്തിന്റെ അഭാവത്തിൽ വിദ്യാ കേന്ദ്രങ്ങൾ ഹിംസാത്മകമായി മാറിത്തീരും. ചൂരൽ കൊണ്ട് മുറിയുന്ന കുഞ്ഞുങ്ങളുടെ വേദന നിറഞ്ഞ മനസിൽ എങ്ങനെ വിദ്യാഭ്യാസത്തിന്റെ പ്രകാശ സ്ഥാനത്തെ പണിതുയർത്താൻ കഴിയും?

അതുകൊണ്ട് തന്നെ ചൂരലിന്റെ മാർഗത്തിലൂടെയുള്ള വിദ്യാഭ്യാസം ശാരീരികവും മാനസികവുമായ മർദനമല്ലാതെ മറ്റൊന്നല്ല. കേരളത്തിന്റെ ജനാധിപത്യ വൽക്കരണത്തിന് സമ്പൂർണമായ ചൂരൽ ഉപേക്ഷിക്കൽ തീർത്തും അനിവാര്യമാണ്.
ചൂരലേന്തിയ "ശിക്ഷകർ " പൂർവാധുനിക കാലത്തിന്റെ അവശേഷിപ്പാണ്. ഒരു ഭരണഘടനാ ജനാധിപത്യ രാഷ്ട്രത്തിൽ വിദ്യാഭ്യാസം

ആധുനികവൽക്കരിക്കപ്പെടണമെങ്കിൽ തുല്യത ഒരാശയമായി സഹജാവബോധമായി മാറണം. കുട്ടികൾ അടിമകളാണെന്ന ബോധമാണിവിടെ നിവാരണം ചെയ്യപ്പെടേണ്ടത്. കുഞ്ഞുങ്ങൾ ഈ രാഷ്ട്രത്തിലെ തുല്യപദവിയും ജനായത്ത അവകാശങ്ങളും ഉള്ളവരാണ് എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതിന് പൊതുസമൂഹത്തിന്റെയും അധ്യാപകരുടെയും കൂട്ടായ യത്നം ആവശ്യമാണ്. ഇത് എത്ര മാത്രം വൈകുന്നുവോ അത്രമാത്രം നമ്മുടെ സമൂഹം പ്രതിലോമ കരമായിത്തീരും.


ചൂരൽ ശിക്ഷകളിലൂടെയും മാനസിക ശാരീരിക ഹിംസകളിലൂടെയും മുറിവേൽപ്പിക്കപ്പെടുന്ന കുഞ്ഞു ഹൃദയങ്ങളുടെ വേദന വ്യക്തിത്വ വികാസത്തിന് തന്നെ കഠിനമായ വിഘാതം സൃഷ്ടിക്കുന്നു. ഇതിനെതിരേ ശക്തമായ ബോധവൽക്കരണ പരിപാടികൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് കുട്ടികൾ നേരിടുന്ന ഹിംസാ മുറകളുടെയും അനീതിയുടെയും വിവേചനത്തിന്റെയും ആഴവും പരപ്പുമാണ്. ഒരു പുരോഗമന സമൂഹമെന്ന നിലക്ക് വിദ്യാർഥികൾ, കുട്ടികൾ, കുഞ്ഞുങ്ങൾ നേരിടുന്ന ഹിംസാ മുറകൾക്കെതിരേ നാമിനിയും മൗനം അവലംബിച്ചു കൂടാ.

Content Highlights:Today's Article by T.S syam Kumar aug 06 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago