രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തണം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സുപ്രഭാതം ദിനപത്രത്തിന്റെ കോഴിക്കോട്ടെ ഓഫിസിലും ദേശീയ പതാക ഉയര്‍ത്തി.സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തണമെന്നും പരസ്പരം സാഹോദര്യവും ഐക്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും ജിഫ്‌രി തങ്ങള്‍ ഉണര്‍ത്തി.
സുപ്രഭാതം ഡയറക്ടര്‍ പി.കെ മാനു സാഹിബ്,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍,സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍,സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ,സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ മാന്നാര്‍ ഇസ്മായില്‍ കുഞ്ഞി ഹാജി,സുപ്രഭാതം ഡയറകടര്‍മാരായ സി.പി ഇക്ബാല്‍,ഹംസക്കോയ ചേളാരി,സുപ്രഭാതം ചീഫ് സബ് എഡിറ്റര്‍ ടി.കെ ജോഷി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."