പ്രവാസി തൊഴിലാളികൾക്ക് യോഗ്യത പരിശോധനയുമായി സഊദി വിദേശകാര്യ മന്ത്രാലയം
റിയാദ്: തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പുതു പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് സഊദി വിദേശകാര്യ മന്ത്രാലയം.ഈ പദ്ധതിയുടെ ഭാഗമായി സഊദിയിൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. 62 രാജ്യങ്ങളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കുമെന്നാണ് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഏകീകൃത പ്ലാറ്റ്ഫോം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് “പ്രഫഷണൽ വെരിഫിക്കേഷൻ” സേവനം നടപ്പിലാക്കുന്നത്. ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നിയമം ബാധകമായിരിക്കുക എന്ന കാര്യം വ്യക്തമല്ല. കൂടാതെ ഏതെല്ലാം തൊഴിൽ മേഖലയിൽപെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ “പ്രഫഷണൽ വെരിഫിക്കേഷൻ” ബാധകമാകുകയെന്ന് കാര്യവും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
സഊദിയിലേക്ക് ജോലിക്കായി വരുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോലി ചെയ്യുന്ന പ്രഫഷനനുരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ കെെവശം ഉണ്ടായിരിക്കണം. മതിയായ രേഖകളും മുൻ പരിചയവും ഉള്ളവരെ മാത്രമേ സഊദി തൊഴിൽ മേഖലയിൽ പ്രവേശിക്കാൻ അനുവദിക്കുകയുളളൂവെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
content highlights:saudi expatriate workers documents inspection started in saudi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."